
സച്ചിൻദേവ് എംഎൽഎയുടെ കാർ സ്കൂട്ടറിൽ ഇടിച്ചു; അച്ഛനും മകൾക്കും പരിക്ക്
താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവർക്കാണ് പരിക്കേറ്റത്
കോഴിക്കോട്: കെഎം സച്ചിൻദേവ് എംഎൽഎയുടെ കാർ തട്ടി സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകൾക്കും പരിക്ക്. രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു അപകടം.
താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇരുവരും സ്കൂട്ടറിനു അടിയിലായിപ്പോയി. ആബിത്തിനു ഇടതു കൈക്കും മകൾക്ക് ഇടതു കാലിനുമാണ് പരിക്ക്.
എംഎൽഎയെ കൂട്ടാനായി വീട്ടിലേക്കു പോകുകയായിരുന്നു കാർ. പരിക്കേറ്റ പിതാവിനെയും മകളെയും എംഎൽഎ ആശുപത്രിയിൽ സന്ദർശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

IIT പ്രവേശനം: ടോപ് റാങ്കുകാർക്ക് പ്രിയം കംപ്യൂട്ടർ സയൻസ്, ക്യാംപസ് മുംബൈ ; കാരണമിതാണ്...

Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ഗഗൻ' റീ റിലീസ് തീയതി പുറത്ത്



