
ഭാര്യ കേസ് കൊടുത്തതിന്റെ വൈരാഗ്യം; അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറി, മരുമകനെതിരെ കേസ്
ഭാര്യ കേസ് കൊടുത്ത വൈരാഗ്യത്തിന് അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറിയ മരുമകന്റെ പേരില്‍ പരിയാരം പൊലീസ് കേസെടുത്തു

കണ്ണൂര്‍: ഭാര്യ കേസ് കൊടുത്ത വൈരാഗ്യത്തിന് അമ്മായിയമ്മയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറിയ മരുമകന്റെ പേരില്‍ പരിയാരം പൊലീസ് കേസെടുത്തു. അഞ്ചാംപീടിക ചിറക്കുറ്റിയിലെ ദീപക് കാക്കാമണിയുടെ(46) പേരിലാണ് കേസ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പിലാത്തറ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി മാനേജരായ പെരിന്തട്ട പുറക്കുന്ന് തവിടിശേരിയിലെ കൂലേരി വീട്ടില്‍ ലീന സുകുമാരന്റെ(57)പരാതിയിലാണ് കേസ്.
റോയല്‍ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ലീനയുടെ ഓഫീസിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കെ എല്‍-86 ഡി-0708 നമ്പര്‍ കാറിന്റെ ടയറുകള്‍ ദീപക് കുത്തിക്കീറി നശിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Case filed against son-in-law for damaging tires of mother-in-law's car
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




