ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനാണ് താത്ക്കാലിക സമിതി രൂപീകരിച്ചത്

CM Relief Fund Grievance Redressal Cell has been set up by Finance Department
പിണറായി വിജയന്‍Source by : പിടിഐ
Last Updated :4 August 2024, 10:00 pm IST

News Now

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് പരാതി പരിഹാര സെല്‍ രൂപീകരിച്ചു. വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിശോധിക്കുക. ശ്രീറാം വി. ഐഎഎസ്സിന്റെ നേതൃത്വത്തിലാണ് സമിതി പ്രവര്‍ത്തിക്കുക.

ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനാണ് താത്ക്കാലിക സമിതി രൂപീകരിച്ചത്. ഇതിനായി മൊബൈല്‍ നമ്പരും ഈ മെയില്‍ വിലാസവും പുറത്തിറക്കി. cmdrf.cell@gmail.com എന്ന് ഇ-മെയില്‍ വിലാസത്തിലും +91-833009 1573 എന്ന മൊബൈല്‍ നമ്പരിലും പരാതികള്‍ അറിയിക്കാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates