
നെഞ്ചുവേദനയെ തുടര്ന്ന് ചികിത്സയ്ക്കെത്തിയ നെയ്യാറ്റിന്കര സ്വദേശി രാജേഷ് കുമാര് (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

News Now
'ഫുള്ടോസ് എറിയുന്നത് നിര്ത്തിയിട്ട് പിച്ചിനെ കുറ്റപ്പെടുത്തൂ'; ബൗളര്മാരെ വിമര്ശിച്ച് ഗാവസ്കര്

'പക്കാ രജനി ഷോ, ലാലേട്ടനെ ഒന്നുമല്ലാതാക്കി! ഇന്റർവെല്ലിൽ തിയറ്റർ കുലുക്കാൻ ഒരു കാമിയോ'; 'ജയിലർ 2' എക്സ് പ്രതികരണം

'മതം മാറിയാല് പിന്നാക്ക സംവരണമില്ല', തമിഴ്നാട്ടിലെ മുസ്ലിം സംവരണം റദ്ദാക്കിയത് സുപ്രീം കോടതി ശരിവച്ചു

ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

തിരുവനന്തപുരം: നെയ്യാറ്റിന്കര ജനറല് ആശുപത്രിയില് ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. നെഞ്ചുവേദനയെ തുടര്ന്ന് ചികിത്സയ്ക്കെത്തിയ നെയ്യാറ്റിന്കര സ്വദേശി രാജേഷ് കുമാര് (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഡോക്ടറെ കാണാന് ക്യൂവില് നില്ക്കുന്നതിനിടെയാണ് രാജേഷ് കുഴഞ്ഞുവീണത്.
നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും രാജേഷിനോട് ക്യൂവില് നില്ക്കാന് അധികൃതര് നിര്ദേശിച്ചതായി ബന്ധുക്കള് ആരോപിക്കുന്നു. അരമണിക്കൂറോളം ക്യൂവില് നിന്നശേഷമാണ് രാജേഷ് കുമാര് കുഴഞ്ഞുവീണതെന്നും ബന്ധുക്കള് പറയുന്നു
സംഭവത്തെ തുടര്ന്ന് ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മില് വാക്കേറ്റമുണ്ടായി. മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് ബന്ധുക്കള്. സംഭവത്തില് ആരോഗ്യമന്ത്രി കെ മുരളീധരന് റിപ്പോര്ട്ട് തേടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്ട്ട് നല്ക്കാന് ജില്ലാ മെഡിക്കല് ഓഫീസര്ക്ക് മന്ത്രി നിര്ദ്ദേശം നല്കി. ഗുരുതരാവസ്ഥയില് എത്തിയ രോഗി ക്യൂ നില്ക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കില് അതിന്റെ കാരണം കണ്ടെത്തണം. വീഴ്ചയ്ക്ക് കാരണക്കാരായ ജീവനക്കാര്ക്കെതിരെ കര്ശന നടപടിയുണ്ടാകും. റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് തുടര്നടപടി സ്വീകരിക്കുമെന്നും മന്ത്രി മുരളീധരന് അറിയിച്ചു.
Complaint that a patient died without receiving treatment at Neyyattinkara General Hospital
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





