2026ല്‍ കോണ്‍ഗ്രസ് ജയിക്കില്ല, ലീഗ് ജയിക്കുമായിരിക്കും: രാജീവ് ചന്ദ്രശേഖര്‍

ജമാഅത്തെ ഇസ്ലാമിയുടെ പണം വാങ്ങി ജനങ്ങളെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസെന്നും രാജീവ് ആരോപിച്ചു.

Rajiv Chandrasekhar
രാജീവ് ചന്ദ്രശേഖര്‍Source by : file
Last Updated :8 February 2026, 9:01 pm IST

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്നും ഒരു പക്ഷേ, ലീഗ് ജയിക്കുമായിരിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജമാഅത്തെ ഇസ്ലാമിയുടെ പണം വാങ്ങി ജനങ്ങളെ വഞ്ചിക്കുകയാണ് കോണ്‍ഗ്രസെന്നും രാജീവ് ആരോപിച്ചു. രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും സിപിഎമ്മും രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ച് പരസ്പരം സഹായിക്കുകയാണ്.

കുറ്റപത്രം സമര്‍പ്പിക്കാത്തതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി കേരളം നേരിടുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കാരണം സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

News Now

Summary

Congress will not win in 2026, League will win: Rajiv Chandrasekhar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates