കോവിഡ് വ്യാപനം ഇല്ല; പരോളും ജാമ്യവും ലഭിച്ച തടവുകാർ മടങ്ങിയെത്തണമെന്ന് ആഭ്യന്തര വകുപ്പ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST

News Now

തിരുവനന്തപുരം: ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ പരോളും ജാമ്യവും ലഭിച്ച് പുറത്തിറങ്ങിയ തടവുകാർ തിരികെയെത്തണമെന്ന് സർക്കാർ. ജയിലുകളിൽ കോവിഡ് വ്യാപനം തടയാനായിട്ടായിരുന്നു ഇവർക്ക് കൂട്ടത്തോടെ പരോളും ജാമ്യവും അനുവദിച്ചത്.  തുറന്ന ജയിലുകളിൽ നിന്നും വനിതാ ജയിലിൽ നിന്നുമായി പുറത്തിറങ്ങിയവർ ഈ മാസം 31ന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ജയിലിൽ പ്രവേശിക്കണം. 

രണ്ടാം ഘട്ടമായി പരോൾ ലഭിച്ച് പുറത്തിറങ്ങിയ 589 തടവുകാരാണ് തിരിച്ചത്തേണ്ടത്. സെൻട്രൽ ജയിലുകളിൽ നിന്നും ഹൈ സെക്യൂരിറ്റി ജയിലിൽ നിന്നുമായി മൂന്നാം ഘട്ടത്തിൽ പുറത്തിറങ്ങിയ 192 തടവുകാർ അടുത്ത മാസം ഏഴിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ തിരികെയത്തണം. 65 വയസിന് മുകളിലുള്ള തടവുകാർ അടുത്ത മാസം 15ന് ശേഷം മൂന്ന് ദിവസത്തിനുള്ളിലും ജയിലുകളിൽ തിരികെയെത്താനാണ് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. 

തിരുവനന്തപുരം സെൻട്രൽ ജയിലിലടക്കം കൊവിഡ് പടർന്നുപിടിച്ച അടിയന്തര സാഹചര്യം കണക്കിലെടുത്തായിരുന്നു നേരത്തെ തടവുകാരെ തരംതിരിച്ച് പരോളും ജാമ്യവും അനുവദിച്ച് പുറത്തുവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates