രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയാണ്; കേസ് വിവരം ക്രൈംബ്രാഞ്ച് സ്പീക്കറെ അറിയിക്കും

നിയമസഭ സമ്മേളനം അടുത്തയാഴ്ച ചേരാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം

Rahul Mamkootathil
രാഹുല്‍ മാങ്കൂട്ടത്തില്‍ ( Rahul Mamkootathil )ഫെയ്സ്ബുക്ക്
Edited by :jayakumarna
Last Updated :1 സെപ്റ്റംബർ 2025, 4:51 pm IST

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയാണെന്ന വിവരം ക്രൈംബ്രാഞ്ച് നിയമസഭ സ്പീക്കറെ അറിയിക്കും. നിലവില്‍ എടുത്തിരിക്കുന്ന കേസിന്റെയും എഫ്‌ഐആറിന്റെയും വിവരങ്ങള്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന് കൈമാറും. നിയമസഭ സമ്മേളനം അടുത്തയാഴ്ച ചേരാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

സാമൂഹികമാധ്യമം വഴി സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യംചെയ്തതിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിലിലൂടെ ലഭിച്ച പത്ത് പരാതികളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസില്‍ പരാതി നല്‍കിയ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ ക്രൈബ്രാഞ്ച് ഓഫീസിലാണ് മൊഴി എടുക്കല്‍ നടന്നത്.

News Now

Summary

The Crime Branch will inform the Speaker that Rahul Mamkootathil is an accused

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates