സൈബർ ആക്രമണം; വനിതാ കമ്മീഷൻ, സൈബർ സെൽ, പൂജപ്പുര പൊലീസിലും പരാതി നൽകി അച്ചു ഉമ്മൻ

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അച്ചു ഉമ്മനു കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നത്

ടെലിവിഷൻ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:24 am IST
Edited by :migrator

കോട്ടയം: സൈബർ ആക്രമണത്തിനെ പരാതി നൽകി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. വനിതാ കമ്മീഷനും സൈബർ സെല്ലിനും പൂജപ്പുര പൊലീസിലുമാണ് പരാതി നൽകിയത്. 

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അച്ചു ഉമ്മനു കടുത്ത സൈബർ ആക്രമണം നേരിടേണ്ടി വന്നത്. വ്യക്തിഹത്യയ്ക്കും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് നിയമ നടപടിയുമായി അവർ മുന്നോട്ടു പോകുന്നത്. 

കെ നന്ദകുമാർ എന്നയാൾക്കെതിരെ പരാതിയിൽ പറയുന്നുണ്ട്. സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോ​ഗസ്ഥൻ തനിക്കെതിരെ സൈബർ ആക്രമണം നടത്തിയെന്നും പരാതിയിലുണ്ട്. പ്രചരിക്കപ്പെട്ട ഫെയ്സ്ബുക്ക് ലിങ്കുകളുടെ വിവരങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. 

അവരുടെ തൊഴിലുമായി ബന്ധപ്പെട്ടും മറ്റ് വ്യാജമായ കാര്യങ്ങളും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും പാർട്ടി പ്രചാരണ വേദികളിലൂടെയും വ്യാപകമായി അപമാനിക്കാൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now