സംവിധായകൻ ലാലും ഉമ്മൻ ചാണ്ടിയുടെ മരുമകനും ട്വന്റി 20യിൽ

സംവിധായകൻ ലാലും ഉമ്മൻ ചാണ്ടിയുടെ മരുമകനും ട്വന്റി 20യിൽ

ഫോട്ടോ: ഫെയ്സ്ബുക്ക്
Last Updated :20 January 2024, 8:42 am IST

കൊച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മുന്നോടിയായി കൂ​ടു​ത​ൽ പ്ര​മു​ഖ​ർ ട്വന്റി 20​യി​ലേ​ക്ക്. സംവിധായകൻ ലാലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരുമകനും ട്വന്റി 20യിൽ ചേർന്നു. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയയുടെ ഭർത്താവ് വർ​ഗീസ് ജോർജാണ് ട്വന്റി 20യിൽ ചേർന്നത്. 

കൂ​ട്ടാ​യ്മ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​റാ​യും ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യും വർ​ഗീസ് ജോർജ് പ്രവർത്തിക്കും. വി​ദേ​ശ​ത്ത് ജോ​ലി​ ചെയ്യുകയായിരുന്ന താ​ൻ ട്വന്റി 20​യി​ൽ ആകർഷണം തോ​ന്നി​യാ​ണ് അം​ഗ​ത്വ​മെ​ടു​ത്ത​തെ​ന്ന് വ​ർ​ഗീ​സ് ജോർജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 

സംവിധായകൻ സിദ്ദിഖിന് പിന്നാലെയാണ് ലാലും പാർട്ടിയിൽ അം​ഗമാകുന്നത്. ലാ​ൽ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കും. ലാ​ലി​ന്റെ മ​രു​മ​ക​നെ യൂ​ത്ത് വിങ് പ്ര​സി​ഡ​ൻറാ​യും തെര​ഞ്ഞെ​ടു​ത്തു. വ​നി​താ വിങ് യൂ​ത്ത് വിങ്, സീ​നി​യ​ർ സി​റ്റി​സ​ൺ എ​ന്നി​ങ്ങ​നെ​യാ​ണ് ട്വന്റി 20 നേ​തൃ​ത്വ​ത്തെ പ്ര​ഖ്യാ​പി​ച്ച​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now