വീട് വളഞ്ഞ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബം ശ്വാസം അടക്കിപ്പിടിച്ച് കഴിഞ്ഞത് അഞ്ചുമണിക്കൂര്‍.

Last Updated :20 January 2024, 8:32 am IST

News Now

മൂന്നാര്‍: വീട് വളഞ്ഞ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ള കുടുംബം ശ്വാസം അടക്കിപ്പിടിച്ച് കഴിഞ്ഞത് അഞ്ചുമണിക്കൂര്‍. മൂന്നാര്‍ ഗൂര്‍വിള എസ്റ്റേറ്റില്‍ സുധയുടെ വീടിന് നേരെയാണ് കാട്ടാനക്കൂട്ടം ആക്രമണം നടത്തിയത്. രണ്ട് സംഘങ്ങളിലായി ലയങ്ങളിലെത്തിയ കാട്ടാനക്കൂട്ടം പൂലര്‍ച്ചെ നാലു മണിയോടെയാണ് കാടുകയറിയത്. 

ലയങ്ങളില്‍ പ്രവേശിച്ച കാട്ടാനകള്‍ സുധയുടെ വീടിന്റെ ജനല്‍ ചില്ലകള്‍ തകര്‍ത്തു. ഈ സമയം ഉറക്കമുണര്‍ന്ന സുധ കുട്ടികളായ ഹര്‍ശിനി (6) ബ്രിന്ദ (8) എന്നിവരുമായി അടുക്കള വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവിടെയും ആനകള്‍ വളഞ്ഞിരുന്നു. തുടര്‍ന്ന് വാതില്‍ അടച്ച് അടുക്കളയില്‍ അഭയം പ്രാപിച്ച ഇവര്‍ ശ്വാസം അടക്കിപിടിച്ചാണ് നാലുമണിവരെ കഴിഞ്ഞത്. സമീപത്തെ വള്ളിയുടെ വീടിന്റെ വാതിലും ഗണേഷന്‍, ലക്ഷ്മണന്‍, സുധ എന്നിവരുടെ വിളവെടുക്കാന്‍ പാകമായ ബീന്‍സ് ക്യഷിയും കാട്ടാനകള്‍ തകര്‍ത്തു.  കാട്ടാന സംഘത്തിന് പിന്നാലെ ഒറ്റയാനും ലയങ്ങളിലെത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates