
News Now
ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

കണ്ണൂര്‍: പാട്യം പത്തായക്കുന്നില്‍ സ്‌ഫോടനം. നടുറോഡില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ റോഡിലെ ടാര്‍ ഇളകിത്തെറിച്ചു. രണ്ടു വീടുകളുടെ ജനല്‍ചില്ലുകളും തകര്‍ന്നു. ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശമാണിത്. വലിയ ശബ്ദത്തോടെ നടുറോഡിലാണ് ബോംബ് പൊട്ടിയത്. ഭയം സൃഷ്ടിക്കാനാകാം ബോംബ് പൊട്ടിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അല്ലെങ്കില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കൈയില്‍ നിന്ന് ബോംബ് റോഡില്‍ വീണ് പൊട്ടിയതാകാം എന്നും പൊലീസ് സംശയിക്കുന്നു. വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള രണ്ടു വീടുകളുടെ ജനല്‍ചില്ലുകളാണ് തകര്‍ന്നത്. സംഭവത്തിന് പിന്നാലെ കതിരൂര്‍ പൊലീസ് സ്ഥലത്തെത്തി എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Summary
Explosion in the middle of the road in Kannur; Windows of two houses shattered, causing panic
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




