ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ബന്ധു പിടിയിൽ (വിഡിയോ)

കൊല്ലപ്പെട്ട രതീഷിന്റെ പിതൃ സഹോദര പുത്രൻ ആണ് അനൂപ്.

Death Idukki
Family Dispute Turns Fatal Youth Stabbed To Death In Idukkifile
Edited by :JOICE MON D L
Last Updated :15 മാർച്ച് 2026, 10:11 pm IST

തൊടുപുഴ: ഇടുക്കി തൂക്കുപാലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അൻപതേക്കർ സ്വദേശി രതീഷ് ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്. ആക്രമണം തടയാൻ ശ്രമിച്ച രണ്ട് പേർക്കും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ബന്ധുവായ അനൂപ് വിശ്വനാഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. തൂക്കുപാലം ടൗണില്‍ വച്ച് രതീഷും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ഓട്ടോ തടഞ്ഞു നിർത്തി അനൂപ് ആക്രമണം നടത്തുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രതീഷിനെ പലതവണ അനൂപ് കുത്തി.

ഗുരുതരമായി പരുക്കേറ്റ രതീഷിനെ ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രതീഷിൻറെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആക്രമണം തടയാൻ ശ്രമിച്ചപ്പോൾ ഇവരെയും അനൂപ് ആക്രമിച്ചു. തൂക്കുപാലം സ്വദേശികളായ സനല്‍, സഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട രതീഷിന്റെ പിതൃ സഹോദര പുത്രൻ ആണ് അനൂപ്.

ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ നിലവിൽ ഉണ്ട്. അതാണ് കൊലപാതക കാരണം എന്നാണ് പ്രാഥമിക നിഗമനം. രതീഷിന്റെ മൃതദേഹം കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

News Now

Summary

Family Dispute Turns Fatal Youth Stabbed To Death In Idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics