
News Now
ശബരിമലയിലേക്ക് കൂടുതല് കെഎസ്ആര്ടിസി ബസുകള്; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

കൊച്ചി: അങ്കമാലിയില് ജാസ്ലിയ ജോണ്സന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില് പ്രതിയുടെ പിതാവ് അറസ്റ്റില്. കാര് ഓടിച്ച കോട്ടയം സ്വദേശി ഡോക്ടര് സിറിയക്കിന്റെ പിതാവ് അതിരമ്പുഴ സ്വദേശി ജോര്ജ് തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ പ്രതി ഡോ. സിറിയകിനെ ഒളിവില് പോകാന് സഹായിച്ചതിനാണ് അറസ്റ്റ്.
ജാസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോര്ജ് മുന്കൂര് ജാമ്യം തേടിയിരുന്നു. കോട്ടയം സെഷന്സ് കോടതിയിലാണ് മുന്കൂര് ജാമ്യാപേക്ഷ നല്കിയത്. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില് നടത്തുന്നതിനിടെയാണ് നീക്കം.
ഒളിവില് കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന് പൊലീസ് ലുക്കൗട്ട് സര്ക്കുലര് പുറത്തിറക്കിയിരുന്നു. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില് പൊലീസിനെതിരെ വ്യാപക വിമര്ശനം ഉയരുന്നുണ്ട്.
അങ്കമാലി മോര്ണിങ് സ്റ്റാര് കോളജിലെ രണ്ടാംവര്ഷ ബികോ വിദ്യാര്ത്ഥിനി ജാസ്ലിയ ജോണ്സണിനെ ഫെബ്രുവരി 28ാം തീയതിയാണ് പാര്ട്ട് ടൈം ദോലി കഴിഞ്ഞുമടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാര് ഇടിച്ചു തെറിപ്പിച്ചത്. ഹോസ്റ്റലില് താമസിച്ച് പഠനത്തോടൊപ്പം പാര്ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. പതിവുപോലെ ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജാസ്ലിയയെ പിന്നില് നിന്ന് വന്ന കാര് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
Summary
Father of accused arrested in road accident that killed Jasliya in Angamaly.The accused was arrested for helping Dr. Cyriac go into hiding.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




