250 കിലോമീറ്റര്‍ നീണ്ട ജലപാത;'കൊച്ചി വാട്ടര്‍മെട്രോ' മുംബൈയിലേക്ക്

250 കിലോമീറ്റര്‍ നീണ്ട ജലപാത ഉള്‍പ്പെടുത്തിയുള്ള പഠനമാണ് നടത്തിയത്.

feasibility study for mumbai water metro project
വാട്ടര്‍മെട്രോ-water metroSource by : ഫയല്‍
Last Updated :17 June 2025, 8:53 pm IST

കൊച്ചി: രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ (water metro) സംവിധാനമായ കൊച്ചി വാട്ടര്‍ മെട്രോ മറ്റ് സംസ്ഥാനങ്ങളിലേക്കും. കൊച്ചി മാതൃകയില്‍ മുബൈയില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കാനായി നടത്തിയ സാധ്യത പഠന റിപ്പോര്‍ട്ട്

മഹാരാഷ്ട്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചു. മുബൈ മെട്രോപൊളിറ്റന്‍ പ്രദേശം മുഴുവന്‍ ഉള്‍പ്പെടുത്തി വയ് തര്‍ണ, വസായ്, മനോരി, താനേ, പനവേല്‍, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടര്‍മെട്രോ സര്‍വ്വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠന റിപ്പോര്‍ട്ടാണ് കൈമാറിയത്.

സാധ്യത പഠന റിപ്പോര്‍ട്ട് കെഎംആര്‍എല്ലിന്റെ കണ്‍സള്‍ട്ടന്‍സി വിഭാഗം മഹാരാഷ്ട്ര തുറമുഖ, ഷിപ്പിങ് വകുപ്പ മന്ത്രി നിഥീഷ് റാണെയ്ക്ക് മുമ്പാകെയാണ് സമര്‍പ്പിച്ചത്. 250 കിലോമീറ്റര്‍ നീണ്ട ജലപാത ഉള്‍പ്പെടുത്തിയുള്ള പഠനമാണ് നടത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട പഠനത്തില്‍ 29 ടെര്‍മിനലുകളും 10 റൂട്ടുകളും ഉള്‍പ്പെടുന്നുണ്ട്.

കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെ നിര്‍ദേശപ്രകാരം രാജ്യത്തെ 11 സംസ്ഥാനങ്ങളിലെയും കേന്ദ്ര പ്രദേശങ്ങളിലെയും 21 വ്യത്യസ്ത നഗരങ്ങളില്‍ വാട്ടര്‍ മെട്രോ ആരംഭിക്കുന്നതിനായുള്ള സാധ്യത പഠനം കെഎംആര്‍എല്‍ നടത്തുകയാണ്. ഈ പഠനവും അംഗീകരിക്കപ്പെടുകയും വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാനും പദ്ധതി നടത്തിപ്പിനുമുള്ള ചുമതല ലഭിക്കുകയും ചെയ്താല്‍ കെഎംആര്‍എല്ലിന് മുന്നില്‍ വലിയ സാധ്യതകളാണ് തുറക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now