ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് വിശദീകരണം തേടിയത്

veena george
അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ട് ചെയ്ത സംഭവത്തില്‍ വിശദീകരണം തേടി വീണാ ജോര്‍ജ്
Last Updated :28 June 2024, 7:33 pm IST

News Now

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമ ഷൂട്ട് ചെയ്ത സംഭവത്തില്‍ വിശദീകരണം തേടി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് വിശദീകരണം തേടിയത്. അതിനിടെ സംഭവം വിവാദമായതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചു.

ഇന്നലെയും ഇന്നും സിനിമ ഷൂട്ട് ചെയ്യാനായി ആരോഗ്യവകുപ്പ് ഡയറക്ടറാണ് അനുമതി നല്‍കിയിരുന്നത്. പണമടച്ച് അനുമതി വാങ്ങിയാണ് ഷൂട്ടിങ് നടത്തിയതെന്നാണ് സിനിമാ നിര്‍മാതാക്കളുടെ സംഘടന പറയുന്നത്. രണ്ടു ദിവസത്തെ ഷൂട്ടിങ്ങിന് പ്രതിദിനം 10,000 രൂപ വച്ചാണ് അടച്ചത്. ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്തുകയോ രോഗികളെ ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഷൂട്ടിങ്ങിന് അനുമതി നല്‍കിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പ്രതികരിച്ചിരുന്നു. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നുവെന്ന് സൂപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തിരുന്നു. സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയവര്‍ 7 ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിയോടെയാണ് ഷൂട്ടിങ് നടന്നത്. അങ്കമാലിയിലെ അത്യാഹിതവിഭാഗത്തിലായിരുന്നു ഷൂട്ടിങ്. രോഗികളെ ബുദ്ധിമുട്ടിലാക്കി ഷൂട്ടിങ് നടത്തിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് കേസ് എടുത്തത്. സിനിമ ചിത്രീകരണം നടക്കുന്നതിനിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ താത്കാലികമായി അടച്ചു എന്നും പരാതിയുണ്ട്. ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന 'പൈങ്കിളി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് നടന്നത്. സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates