കൂടുതൽ തുക നൽകാമെന്ന് വാ​ഗ്ദാനം, ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ  

70 ലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ച എൻ ഡി 798484 നമ്പർ ടിക്കറ്റാണ് തട്ടിയെടുത്തത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:06 am IST

മലപ്പുറം: ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശികളായ മുജീബ് (46), പ്രഭാകരൻ (44) എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റുചെയ്തത്. ടിക്കറ്റ് കൈമാറിയാൽ കൂടുതൽ തുക നൽകാമെന്ന് പറഞ്ഞാണ് ലോട്ടറി ടിക്കറ്റ് കൈക്കലാക്കിയത്. മഞ്ചേരി സ്വദേശി അലവിയുടെ പാരാതിയിലാണ് അറസ്റ്റ്.

സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിർമൽ ലോട്ടറിയുടെ 70 ലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ച എൻ ഡി 798484 നമ്പർ ടിക്കറ്റാണ് എട്ടംഗസംഘം തട്ടിയെടുത്തത്. ഇവരിൽ ഇടനിലക്കാരായ രണ്ടുപേരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. 

ഓഗസ്റ്റ് 19-ന് നറുക്കെടുത്ത ടിക്കറ്റാണിത്. സമ്മാനം ലഭിച്ച് ഒരുമാസമായിട്ടും അലവി ബാങ്കിൽ ടിക്കറ്റ് നൽകിയിരുന്നില്ല. സമ്മാനത്തുകയായി നികുതി കഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കുക. ടിക്കറ്റ് കൈമാറിയാൽ 45 ലക്ഷം രൂപ നൽകാമെന്നാണ് പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘം അലവിയോട് പറഞ്ഞത്. ഇതനുസരിച്ച് അലവിയുടെ മകൻ ആഷിഖ് ടിക്കറ്റുമായെത്തി. ടിക്കറ്റ് പരിശോധിക്കാനായി വാങ്ങിയ സംഘം ആഷിഖിനെ തള്ളിമാറ്റി ടിക്കറ്റുമായി കടന്നുകളഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now