News Now
'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

തിരുവനന്തപുരം: കോളജ് യൂണിയന് തെരഞ്ഞെടുപ്പില് പുതു ചരിത്രമെഴുതി എസ്എഫ്ഐ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ആദ്യമായി വനിതാ ചെഴ്സൺ തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐയുടെ എന്എസ് ഫരിഷ്തയാണ് ചരിത്രത്തിലെ ആദ്യ ചെയർപേഴ്സനായത്.
1427 വോട്ടിലൂടെയാണ് ഫരിഷ്ത പുതുചരിത്രമെഴുതിയത്. കോഴ്ക്കോട് സ്വദേശിയായ ഫരിഷ്ത ബാലസംഘം ഫറോക്ക് ഏരിയ മുൻ പ്രസിഡന്റായിരുന്നു. കെഎസ്യു സ്ഥാനാർഥി എ എസ് സിദ്ധിയെ തോൽപ്പിച്ചാണ് ഫരിഷ്തയുടെ ജയം. മത്സരിച്ച മുഴുവൻ സീറ്റിലും എസ്എഫ്ഐ പ്രതിനിധികൾ മിന്നുന്ന വിജയം കരസ്ഥമാക്കി.14 അംഗ പാനലിൽ 9 സീറ്റിലേക്കും പെൺകുട്ടികളായിരുന്നു എസ്എഫ്ഐക്കായി മത്സരിച്ചത്. കഴിഞ്ഞ യൂണിയന്റെ പ്രവര്ത്തനങ്ങള് തുടരാനാണ് ശ്രമമെന്നും ഒന്നായി നിന്ന് കൂട്ടായ്മയിലൂടെ മുന്നോട്ട് പോവുമെന്നും ഫരിഷ്ത പ്രതികരിച്ചു.
എച്ച് എല് പാര്വതിയാണ് വൈസ് ചെയര്പേഴ്സണ്. ആബിദ് ജാഫര് (ജനറല് സെക്രട്ടറി), ബി നിഖില് (ആര്ട്സ് ക്ലബ് സെക്രട്ടറി), എസ് അശ്വിന്, എസ് എസ് ഉപന്യ (യുയുസിമാര്), പി ആര് വൈഷ്ണവി (മാഗസിന് എഡിറ്റര്), ആര് ആര്ദ്ര ശിവാനി, എ എന് അനഘ (ലേഡി റെപ്പ്), എ ആര് ഇന്ത്യന് (ഫസ്റ്റ് യുജി റെപ്പ്), എം എ അജിംഷാ (സെക്കന്ഡ് യുജി റെപ്പ്), വിസ്മയ വിജിമോന് (തേര്ഡ് യുജി റെപ്പ്), എ എ വൈഷ്ണവി (ഫസ്റ്റ് പിജി റെപ്പ്), ആര് അശ്വഷോഷ് (സെക്കന്ഡ് പിജി റെപ്പ്) എന്നിവരാണ് കോളേജ് യൂണിയന് പ്രതിനിധികളായി വിജയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



