
തോല്‍പ്പെട്ടിയിൽ വനപാലകനെ വന്യജീവി ആക്രമിച്ചു, തലയ്ക്ക് ഗുരുതര പരിക്ക്; പുലിയെന്ന് സംശയം
തോല്‍പ്പെട്ടി വന്യജീവി സങ്കേത്തിന്റെ പരിധിയിലുള്ള അരണപ്പാറ ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്
മാനന്തവാടി: തോൽപ്പെട്ടിയിൽ വനപാലകന് നേരെ വന്യജീവി ആക്രമണം. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ താൽകാലിക വനപാലകൻ വെങ്കിട്ടദാസിനെയാണു (50) വന്യജീവി ആക്രമിച്ചത്. പുലിയാണ് ആക്രമിച്ചത് എന്നാണ് സംശയം.
ഇന്ന് രാത്രി എട്ടേ മുക്കാലോടെ തോല്‍പ്പെട്ടി വന്യജീവി സങ്കേത്തിന്റെ പരിധിയിലുള്ള അരണപ്പാറ ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വെങ്കിട്ട ദാസിനെ മാനന്തവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രിയായതിനാല്‍ തന്നെ പുലിയോ കടുവയോ അതോ മറ്റേതെങ്കിലും വന്യജീവിയാണോ ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സിപിഎം ചേകാടി ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് വെങ്കിട്ടദാസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന് മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു



