
'ഷീറൊ' ; പുതിയ സംഘടനയുമായി ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവർ
ഷീറോയുടെ ഭരണസമിതിയിലെ ഏഴ് പേരിൽ അഞ്ച് പേരും ഹരിത മുൻ ഭാരവാഹികളാണ്
കോഴിക്കോട്: മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ഹരിതയുടെ മുൻ ഭാരവാഹികളുടെ നേതൃത്വത്തിൽ പുതിയ സംഘടന നിലവിൽവന്നു. 'ഷീറൊ' (സോഷ്യൽ ഹെൽത്ത് എംപവർമെൻറ് റിസോഴ്സ് ഓർഗനൈസേഷൻ) എന്ന പേരിലാണ് സംഘടന രൂപവത്കരിച്ചത്. ഹരിതയിൽ നിന്ന് പുറത്താക്കപ്പെട്ടവർ പുതിയ സംഘടനയിൽ അംഗങ്ങളാണ്.
ഷീറോയുടെ ഭരണസമിതിയിലെ ഏഴ് പേരിൽ അഞ്ച് പേരും ഹരിത മുൻ ഭാരവാഹികളാണ്. ഹരിത മുൻ പ്രസിഡന്റ് മുഫീദ തെസ്നിയാണ് ചെയർപേഴ്സൺ. ഒരു രാഷ്ട്രീയ പാർട്ടിയുടെയും കീഴിലല്ല സംഘടന രജിസ്റ്റർ ചെയ്തതെന്നും സ്വതന്ത്ര സംഘടനയാണെന്നും മുഫീദ തെസ്നി പറഞ്ഞു.സ്ത്രീകളുടെ കുട്ടികളുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർ സംഘടനയുടെ ഭാഗമാണെന്നും അവർ പറഞ്ഞു.
നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് ഹരിതയുടെ മുൻ കമ്മിറ്റിയെ മുസ്ലിം ലീഗ് പിരിച്ചുവിട്ടത്.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്

45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
'പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു'; മോഡിഫിക്കേഷന് വാഗ്ദാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് ഗണേഷ് കുമാര്‍

കേരളത്തിലെ ഫലവും തെറ്റോ?; തെരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കില്‍ വിഡി സതീശന് രാജിവെക്കണം: പ്രക്ഷോഭത്തിന് ബിജെപി

Related News


Bypoll results LIVE | പുതുച്ചേരിയിൽ എൻ ആർ കോൺഗ്രസിന് വിജയം; തമിഴ്നാട്ടിൽ രണ്ടിടത്തും TVK, ബംഗാളിൽ BJP ലീഡ്
45 വർഷത്തെ കാത്തിരിപ്പിന് വിരാമം; എലമ്പ്രയിൽ സ്കൂൾ യാഥാർത്ഥ്യമാകുന്നു
