
കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം
നിറപുത്തരി ദർശനത്തിനായി ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന ഭക്തർ സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം,കോട്ടയം,തൃശൂർ കാസർഗോഡ് ജില്ലകളിലാണ് നാളെ അവധി. ഈ ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 2) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചു. മറ്റ് അറിയിപ്പുകൾ കൂടി പരിശോധിക്കാം.
തിരുവിതാംകൂർ ദേവസ്വം ബോർഡ്
കനത്ത മഴയെ തുടർന്ന് പമ്പയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിൽ സാധ്യതയും നിലനിൽക്കുന്ന സാഹചര്യത്തിൽ 2026 ആഗസ്റ്റ് 2, 3 തീയതികളിൽ നിറപുത്തരി ദർശനത്തിനായി ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന ഭക്തർ സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷാ അറിയിപ്പ്
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാളെ ( 02/08/2026) ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
എം ജി യൂണിവേഴ്സിറ്റി
തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ എംജി സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
ഹയർ സെക്കണ്ടറി
ഹയർ സെക്കണ്ടറി വിഭാഗം നാളെ നടത്താനിരുന്ന തുല്യതാ പരീക്ഷാ മാറ്റി വെച്ചു
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Heavy Rain Disrupts Kerala, Schools Shut, University Exams Postponed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




