ഇവര്‍ ഡല്‍ഹിയില്‍ നിതിന്‍ ഗഡ്കരിയെ കാണുമ്പോള്‍, അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ സ്‌നേഹവും ബന്ധവുമൊക്കെയുള്ള ആളുകളാണ്. ഇപ്പോഴത്തേത്‌ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാത്രമാണെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്, ഹൈബി പറഞ്ഞു.

'On what basis was Rajeev Chandrasekhar included? There is disagreement over not calling Riyas'
ഹൈബി ഈഡന്‍ Source by : file
Last Updated :11 March 2026, 6:51 pm IST

News Now

കൊച്ചി: പ്രധാനമന്ത്രി പങ്കെടുത്ത ദേശീയ പാതയുടെ ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ പങ്കെടുപ്പിക്കാത്തതില്‍ വ്യക്തിപരമായ വിയോജിപ്പുണ്ടെന്ന് ഹൈബി ഈഡന്‍ എംഎല്‍എ. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതായിരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പങ്കെടുപ്പിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ഹൈബി ഈഡന്‍.

''നിരന്തരമായി മുഖ്യമന്ത്രി പ്രധാനമന്ത്രിയേയും മന്ത്രിമാര്‍ കേന്ദ്രമന്ത്രിമാരേയും പുകഴ്ത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ മന്ത്രി റിയാസിനെ വിളിക്കാത്തതില്‍ വ്യക്തിപരമായി യോജിപ്പില്ല. നമ്മുടെ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതായിരുന്നു. അതുപോലെ തന്നെ രാജീവ് ചന്ദ്രശേഖറിനെ എന്തിന്റെ അടിസ്ഥാനത്തിലാണ് വിളിച്ചത് ? അത് തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് മാത്രമാണ്. റിയാസ് ഒരിക്കലും പൊട്ടിപ്പോയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. ഇതിന്റെ മാത്രം ഉത്തരവാദിത്തമേ ഏറ്റെടുക്കൂ. പക്ഷേ, ഇതില്‍ പങ്കെടുപ്പിക്കേണ്ടതായിരുന്നു. ഇവര്‍ ഡല്‍ഹിയില്‍ നിതിന്‍ ഗഡ്കരിയെ കാണുമ്പോള്‍, അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ സ്‌നേഹവും ബന്ധവുമൊക്കെയുള്ള ആളുകളാണ്. ഇപ്പോഴത്തേത്‌ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാത്രമാണെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്, ഹൈബി പറഞ്ഞു.

''പല കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും ലോക്കല്‍ എംപിമാരെ വിളിക്കാതെ ഉദ്ഘാടനം ചെയ്യാറുണ്ട്. സെന്‍ട്രല്‍ റോഡ് മിഷന്റെ റോഡുകളും ജലജീവന്‍ മിഷന്റെ കുടിവെള്ള പദ്ധതികളും ഒക്കെ സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യാറുണ്ട്. അപ്പോള്‍ ഈ പറഞ്ഞ എംപിമാരെ ഇവരും വിളിക്കാറില്ല. ഇവര് പാലിക്കേണ്ട മര്യാദയുണ്ടായിരുന്നു. എന്ന് വെച്ചിട്ട് ഇപ്പോള്‍ ചെയ്തതിനെ ഞങ്ങള്‍ ന്യായീകരിക്കുന്നില്ല'', അദ്ദേഹം പറഞ്ഞു. മന്ത്രിയെ പങ്കെടുപ്പിക്കാത്തതില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും മന്ത്രി റിയാസിനെ പങ്കെടുപ്പിക്കാത്തതില്‍ നീരസം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു.

മുഹമ്മദ് റിയാസിനെ ഒഴിവാക്കുകയും അതില്‍ പ്രതിഷേധിച്ച് ഔദ്യോഗിക ചടങ്ങിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ സമാന്തര ഉദ്ഘാടനം നടത്തുകയും ചെയ്തു. വകുപ്പ് മന്ത്രിയെ ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തിയത് ജനാധിപത്യ മര്യാദകളുടെ ലംഘനവും സംസ്ഥാനത്തോടുള്ള അപമാനവുമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയും ക്ഷണം ലഭിച്ച രണ്ട് മന്ത്രിമാരും പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ല.

Summary

'On what basis was Rajeev Chandrasekhar included? There is disagreement over not calling Riyas'- Hibi Eden

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates