ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും സോഷ്യൽ മീഡിയ സെൽ എന്നാണ് അറിയപ്പെടുന്നത്

Hibi Eden M P
Hibi Eden M P
Last Updated :30 November 2025, 3:47 pm IST

News Now

തിരുവനന്തപുരം : കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചു പണി. എറണാകുളം എംപി ഹൈബി ഈഡന് സെല്ലിന്റെ ചുമതല നല്‍കി. സെല്‍ ചെയര്‍മാനായ വി ടി ബല്‍റാമിനെ മാറ്റിയാണ്, ഹൈബിക്ക് ചുമതല നല്‍കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചത്.

 കെപിസിസി  ഡിജിറ്റൽ മീഡിയ സെല്ലിന്റെ പേരും മാറ്റിയിട്ടുണ്ട്. ഇനി മുതൽ സോഷ്യൽ മീഡിയ സെൽ എന്നായിരിക്കും അറിയപ്പെടുക. ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും സോഷ്യൽ മീഡിയ സെൽ എന്നാണ് അറിയപ്പെടുന്നത്.

ജിഎസ്ടി പരിഷ്‌കരണത്തെ പരിഹസിച്ച് കോണ്‍ഗ്രസിന്റെ കേരള ഘടകം എക്‌സില്‍ പോസ്റ്റ് ചെയ്ത ബീഡി-ബിഹാര്‍ പോസ്റ്റ് വിവാദമായിരുന്നു. പിന്നാലെ വി ടി ബല്‍റാം മീഡിയ സെല്ലിന്റെ ചുമതല ഒഴിഞ്ഞെങ്കിലും കെപിസിസി നേതൃത്വം രാജി സ്വീകരിച്ചിരുന്നില്ല.

Summary

Congress Digital Media Cell has been revamped. Ernakulam MP Hibi Eden has been given the charge of the cell.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates