
News Now
Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ
എന്റെ ഇന്ത്യ; നിത്യചൈതന്യ യതിയുടെ കുറിപ്പ്

'ഇത്തരക്കാരെ ബോധ്യപ്പെടുത്തുന്നതിലും ഭേദം ആനയെ ബോധ്യപ്പെടുത്തുന്നത്'; സഭയിൽ ഷിബു ബേബി ജോണും ജനീഷ് കുമാറും തമ്മിൽ വാക്പോര്

ഒരു കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരില് വിറ്റ ടിക്കറ്റിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 645 lottery result

കൊച്ചി: ഫ്ലാറ്റില്നിന്ന് വീണുണ്ടായ അപകടത്തില് മരിച്ച ജീവിതപങ്കാളിയുടെ മൃതദേഹം ആശുപത്രിയില് നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്വവര്ഗ പങ്കാളി ജെബിന് നല്കിയ ഹര്ജിയില് ഇന്ക്വിസ്റ്റ് റിപ്പോര്ട്ടും, പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടും നാളെ ഹാജരാക്കാന് ഹൈക്കോടതി നിര്ദേശം.
മരിച്ചയാളുടെ മാതാപിതാക്കളുടെ അഭിപ്രായം നാളെ അറിയിക്കാനും കോടതി നിര്ദേശം നല്കി. ഇതിനുശേഷം മൃതദേഹം വിട്ടു നല്കുന്ന കാര്യത്തില് തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. ബില്ലടയ്ക്കാത്തതുകൊണ്ടാണ് മൃതദേഹം വിട്ടു നല്കാത്തത് എന്ന ഹര്ജിക്കാരന്റെ വാദം ആശുപത്രി അധികൃതര് നിഷേധിച്ചു.
പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില് കഴിയവേ മരിച്ചതിനാല് ആശുപത്രിയില് 1.30 ലക്ഷം രൂപ ചെലവായി. ഇതു നല്കാന് കഴിയാത്തതിനാല് മൃതദേഹം വിട്ടുകിട്ടുന്നില്ലെന്നാരോപിച്ചാണ് ജെബിന് ഹര്ജി നല്കിയത്. ഹര്ജി നാളെ ഉച്ചക്ക് 1.45ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹര്ജിക്കാരനും മരിച്ചയാളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനുള്ള തെളിവുകള് നാളെ ഹാജരാക്കാം എന്ന് അഭിഭാഷകന് അറിയിച്ചു.
ഫ്ലാറ്റില്നിന്ന് വീണുണ്ടായ അപകടത്തില് മരിച്ച കണ്ണൂര് സ്വദേശി മനുവിന്റെ മുതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. മനുവിന്റെ മൃതദേഹം ഏറ്റെടുക്കാന് ബന്ധുക്കള് വിസമ്മതിച്ചതാണ് വിഷയം ഹൈക്കോടതിയില് എത്തിച്ചത്. ഫെബ്രുവരി മൂന്നിനാണ് പങ്കാളിക്ക് പുലര്ച്ചെ ഫ്ലാറ്റില്നിന്ന് താഴെ വീണുണ്ടായ അപകടത്തില് പരിക്കേറ്റത്. നാലിന് മരിച്ചു. ആറു വര്ഷമായി ഒന്നിച്ച് താമസിച്ചിരുന്ന പങ്കാളിയാണ് മരിച്ചതെന്നാണ് ഹര്ജിയില് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



