ട്രെയിലറില്‍ കൊണ്ടുപോകുന്നതിനിടെ കൂറ്റന്‍ ട്രാന്‍ഫോര്‍മര്‍ നടുറോഡില്‍ വീണു, തിരക്കേറിയ റോഡില്‍ ഗതാഗതക്കുരുക്ക്

Huge transformer falls on Seaport-Airport road, causing traffic jam
ട്രാന്‍സ്ഫോര്‍മര്‍
Last Updated :18 August 2025, 5:55 pm IST
Edited by :Amal Joy

കൊച്ചി: കൊച്ചി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്ഫോര്‍മര്‍ വീണു. ഇന്‍ഫോപാര്‍ക്ക് ഗേറ്റിന് മുന്നില്‍ റോഡിന്റെ മധ്യഭാഗത്തായാണ് കൂറ്റന്‍ ട്രാന്‍സ്ഫോര്‍മര്‍ വീണത്.

ഇതോടെ തിരക്കേറിയ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതക്കുരുക്കും രൂക്ഷമായി. തിങ്കളാഴ്ച ഉച്ചയോടെയാണ് ട്രെയിലറില്‍നിന്ന് കൂറ്റന്‍ ട്രാന്‍സ്ഫോര്‍മര്‍ റോഡിലേക്ക് വീണത്.

ബ്രഹ്മപുരത്തുനിന്ന് കളമശ്ശേരിയിലേക്ക് അറ്റക്കുറ്റപ്പണിക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. റോഡിന്റെ മധ്യഭാഗത്തായാണ് ട്രാന്‍സ്ഫോര്‍മര്‍ കിടക്കുന്നത്.

News Now

Summary

Huge transformer falls on Seaport-Airport road, causing traffic jam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates