
'അവനൊപ്പം ആ മണ്ണില്‍ ചേര്‍ന്നുറങ്ങണം'; ബൈക്കപകടത്തില്‍ പ്രതിശ്രുത വരന് മരിച്ചതിന് പിന്നാലെ ജീവനൊടുക്കി യുവതി
കാസര്‍കോട് കുമ്പള സ്വദേശി ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് ജീവനൊടുക്കിയത്.

കാസര്‍കോട്: പ്രതിശ്രുതവരന് ബൈക്ക് അപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസര്‍കോട് കുമ്പള സ്വദേശി ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതിനിടെയാണ് ബൈക്കപകടത്തില്‍ മണി മരിച്ചത്.
വീട്ടിലെ ഹാളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. നാലുമാസം മുന്‍പാണ് പ്രഫുല്ലയും മണിയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. ഒരുമാസം മുന്‍പ് ബൈക്കപകടത്തില്‍ മണിക്ക് പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മണി മരിച്ചത്. ഇതില്‍ പ്രഫുല്ല കടുത്ത മനോവിഷമത്തിലായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു.
പ്രഫുല്ല ജീവനൊടുക്കിയ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീട്ടുകാരെല്ലാം മറ്റൊരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. മണിയുടെ സംസ്കാരം നടന്ന സ്ഥലത്തുതന്നെയും സംസ്കരിക്കണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം തമിഴ്നാട്ടിലെത്തിച്ച് സംസ്കരിക്കുന്ന കാര്യത്തില്‍ ഇരുവീട്ടുകാരും തീരുമാനത്തിലെത്തിയതായാണ് വിവരം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
"I want to sleep in the earth beside him"; Woman ends life after fiancé dies in bike accident
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




