
കൊണ്ടോട്ടിയില്‍ അനധികൃത ഗ്യാസ് വില്‍പന; എല്‍പിജി പമ്പില്‍ നിന്നും സിലിണ്ടര്‍ നിറച്ചു നല്‍കി, ഈടാക്കിയത് 2000 രൂപ വരെ
എല്‍പിജി പമ്പില്‍ വാഹനങ്ങള്‍ക്ക് ഗ്യാസ് നിറയ്ക്കാന്‍ മാത്രമാണ് അനുമതിയുള്ളത്

മലപ്പുറം: പാചകവാതക പ്രതിസന്ധി സംബന്ധിച്ച ആശങ്കകള്‍ക്കിടെ മലപ്പുറത്ത് എല്‍പിജി പമ്പില്‍ അനധികൃത ഗ്യാസ് വില്‍പ്പന. കൊട്ടുക്കര എസ്എ ഓട്ടോ എല്‍പിജി പമ്പില്‍ സിലിണ്ടറില്‍ ഗ്യാസ് നിറച്ച് നല്‍കി. അമിത വിലയീടാക്കിയാണ് അനധികൃത ഗ്യാസ് വില്‍പ്പന.
എല്‍പിജി പമ്പില്‍ വാഹനങ്ങള്‍ക്ക് ഗ്യാസ് നിറയ്ക്കാന്‍ മാത്രമാണ് അനുമതിയുള്ളതെന്നിരിക്കെ ചട്ട വിരുദ്ധമായി ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകളില്‍ ഗ്യാസ് നിറച്ചുനല്‍കുകയായിരുന്നു. രണ്ടായിരം രൂപ വരെയാണ് ഒരു സിലിണ്ടറിന് ഈടാക്കിയത്.
പുലര്‍ച്ചെ നാല് മണി മുതല്‍ ആളുകള്‍ എത്തി വരിനില്‍ക്കുന്ന സാഹചര്യമുണ്ടായി. ഇന്നലെ ആയിരത്തിലധികം ആളുകള്‍ക്ക് സിലിണ്ടര്‍ നിറച്ച് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസ് ഇടപെട്ട് അനധികൃതമായുള്ള ഗ്യാസ് വില്‍പ്പന അവസാനിപ്പിച്ചത്.
News Now
Jantar Mantar Protest: 'ഉരുക്കു കോട്ട'യായി ഡല്‍ഹി, ധ്രുവ് റാഠി കസ്റ്റഡിയില്‍

'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

Summary
Illegal gas sale in Kondotti amid lpg crisis kerala LPG shortage.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



