
മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
ബാര്‍ബര്‍ ഷോപ്പ് തകര്‍ത്തു

കാസര്‍കോട്: ചന്തേരയില്‍ മുടി മുറിക്കാനെത്തിയ രണ്ടാം ക്ലാസുകാരനെ ബാര്‍ബര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബാര്‍ബര്‍ ഷോപ്പ് തകര്‍ത്തു. മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാര്‍ബര്‍ ഷോപ്പിന്റെ ബോര്‍ഡുകളും പൂട്ടുമാണ് നശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ട് ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയായ പതിനേഴുകാരനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. പിതാവിനൊപ്പം ബാര്‍ബര്‍ ഷോപ്പില്‍ മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി.
മുടിമുറിക്കാനിരിത്തിയ ശേഷം പിതാവ് സമീപത്തെ കടയിലേക്ക് പോയി. ഈ സമയം തൊഴിലാളി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് ബഹളം വെച്ചു. കുട്ടിയുടെ പിതാവ് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
പോക്സോ നിയമപ്രകാരമാണ് തൊഴിലാളിക്കെതിരെ കേസെടുത്തത്. ഇതിനെത്തുടര്‍ന്നാണ് ബാര്‍ബര്‍ ഷോപ്പിന് നേരെ അക്രമമുണ്ടായത്. ബാര്‍ബര്‍ ഷോപ്പ് തകര്‍ത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Interstate worker arrested for trying to molest second-grader who came for haircut
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



