
ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുത്; എംവി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രന്
പിണറായി വിജയന്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകള്‍ തടഞ്ഞുവെച്ചതാണ് ഗവര്‍ണര്‍ക്കെതിരായ സിപിഎമ്മിന്റെ അസഹിഷ്ണുതയ്ക്ക് മറ്റൊരു കാരണം.

തൃശൂര്‍: പിണറായി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറായിരുന്നു ആരിഫ് മുഹമ്മദ് ഖാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുതെന്നും ഏത് ഗവര്‍ണര്‍ വന്നാലും സിപിഎം സര്‍ക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു. ഗവര്‍ണര്‍ക്കെതിരായ എംവി ഗോവിന്ദന്റെ പ്രസ്താവനയോട് തൃശ്ശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു
'സര്‍വകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് സിപിഎം കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവര്‍ണര്‍ ഇടപ്പെട്ടത്. പിണറായി വിജയന്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകള്‍ തടഞ്ഞുവെച്ചതാണ് ഗവര്‍ണര്‍ക്കെതിരായ സിപിഎമ്മിന്റെ അസഹിഷ്ണുതയ്ക്ക് മറ്റൊരു കാരണം. ഗോവിന്ദന്റെ പാര്‍ട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിച്ചത്. അതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് ഗോവിന്ദന് ഇപ്പോള്‍ നടത്തുന്നത്. ഗവര്‍ണര്‍ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുത്. ഏത് ഗവര്‍ണര്‍ വന്നാലും സിപിഎം സര്‍ക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ല', സുരേന്ദ്രന് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്

Related News


പിണറായി വേദിയിലിരിക്കെ വര്‍ഗീയ പ്രസംഗം; 'മതമൗലിക വാദികളുടെ കൂടാണ് മലപ്പുറം' പരാമര്‍ശത്തില്‍ നന്ദകുമാറിനെതിരെ പരാതി

'അഴിമതിയിലൂടെ ഒരു രൂപ പോലും സമ്പാദിക്കാത്ത നേതാവ്; പിണറായിയെയും കുടുംബത്തെയും ഇഡി വേട്ടയാടുന്നത് തടയും'
