കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു

kalpathy ratholsavam
കല്‍പ്പാത്തി രഥോത്സവംSource by : ഫെയ്സ്ബുക്ക്
Last Updated :15 November 2024, 7:31 am IST

News Now

പാലക്കാട്: കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

കല്‍പ്പാത്തിയില്‍ ഇന്ന് ദേവരഥ സംഗമമാണ്. വൈകീട്ട് 6ന് കല്‍പ്പാത്തിയിലെ 4 ക്ഷേത്രങ്ങളിലെ 6 രഥങ്ങള്‍ ശ്രീ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്നില്‍ സംഗമിക്കും. രാവിലെ ശ്രീലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണ രഥം ഗ്രാമവീഥിയില്‍ പ്രയാണം തുടങ്ങും. ഏകദേശം ഒരേ സമയത്തു തന്നെ ചാത്തപുരം പ്രസന്ന ഗണപതി ക്ഷേത്രത്തിലെ രഥവും ഗ്രാമ വീഥിയില്‍ എത്തും. 4 മണിയോടെ എല്ലാ തേരുകളും ഗ്രാമ വീഥിയില്‍ ഒരു മിച്ചെത്തും. തേരുമുട്ടിയിലെ ദേവരഥ സംഗമം കാണാന്‍ നിരവധി പേരാണ് കല്‍പ്പാത്തിയിലെത്തുന്നത്. രഥോത്സവത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates