പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽപ്പെട്ടു, യുവാവിന്‍റെ അത്ഭുത രക്ഷപ്പെടല്‍; വൈറലായി വിഡിയോ

റെയിൽവെ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ് ഫോമിൽ വെച്ചാണ് സംഭവം.

train accident
ട്രെയിനിന് ഇടയിൽപ്പെട്ട യുവാവിനെ രക്ഷപ്പെടുത്തുന്നുസ്ക്രീൻഷോട്ട്
Last Updated :26 December 2024, 9:53 pm IST
Edited by :Anju

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിനും ട്രെയിനും ഇടയിൽ വീണയാളെ ആർപിഎഫും പൊലീസും യാത്രക്കാരനും ചേർന്ന് രക്ഷപ്പെടുത്തി. ചെറുവത്തൂർ സ്വദേശി രമേഷ് ആണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.

റെയിൽവെ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ് ഫോമിൽ വെച്ചാണ് സംഭവം. ആർ. സംഭവത്തിൻ്റെ സിസിടിവി ദൃശ്യം സാമൂഹിക മാധ്യങ്ങളിൽ വൈറലായിരിക്കുകയാണ്. പി എഫ് കോൺസ്റ്റബിൾ പുരുഷോത്തമനും റെയിൽവേ പൊലീസ് ഓഫീസർ ലഗേഷും മറ്റൊരു യാത്രക്കാരനും ഓടിയെത്തി രമേഷിനെ ട്രെയിന് അടിയിൽ പെടാതെ വലിച്ച് എടുക്കുകയായിരുന്നു. സമാനമായ സംഭവം രണ്ട് മാസം മുൻപ് ഇതെ സ്റ്റേഷനിൽ നടന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now