
'എല്‍ഡിഎഫും യുഡിഎഫും ഭക്തരെ വഞ്ചിച്ചു'; ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തി മോദി
സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മേരാ ബൂത്ത്, സബ്സേ മസ്ബൂത്ത് സംവാദ്' പരിപാടിയിലാണ് മോദി ശബരിമല വിഷയം ഉന്നയിച്ചത്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ശബരിമല വിഷയം ഉയര്‍ത്തി പ്രധാമന്ത്രി നരേന്ദ്രമോദി. ശബരിമലയില്‍ ഭഗവാന് അയ്യപ്പന്റെ സ്വര്‍ണ്ണം പോലും അപഹരിച്ച എല്‍ഡിഎഫ്-യുഡിഎഫ് കൊള്ള സംഘം ഭക്തജനങ്ങളോട് ചെയ്തത് കടുത്ത വിശ്വാസവഞ്ചനയാണെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം. സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മേരാ ബൂത്ത്, സബ്സേ മസ്ബൂത്ത് സംവാദ്' പരിപാടിയിലാണ് മോദി ശബരിമല വിഷയം ഉന്നയിച്ചത്.
കേരളത്തിലെത്തിയ മോദി ശബരിമല സ്വര്‍ണക്കൊള്ള പരാമര്‍ശിക്കാന്‍ തയ്യാറായില്ലെന്ന് യുഡിഎഫ് നിരന്തരം ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് പ്രധാനന്ത്രി വിഷയം ഉയര്‍ത്തുന്നത്. തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ശനിയാഴ്ച കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ എത്തുന്ന പ്രധാനമന്ത്രി ശബരിമല വിഷയം സജീവമാക്കുമെന്ന സൂചന കൂടിയാണ് ഇപ്പോഴത്തെ പ്രതികരണത്തിലൂടെ പുറത്തുവരുന്നത്.
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വര്‍ഷങ്ങളായി തുടരുന്ന ദുര്‍ഭരണം കേരളത്തെ പിന്നോട്ടടിച്ചു. ജനങ്ങള്‍ ബിജെപി-എന്‍ഡിഎ സഖ്യത്തിലാണ് വിശ്വാസം അര്‍പ്പിക്കുന്നു എന്നും പ്രധാനമന്ത്രി പ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും വിശ്വാസികളെയും അവരുടെ വികാരങ്ങളെയും തെല്ലും ബഹുമാനിക്കാതെ, വിശ്വാസങ്ങളെ വെച്ച് പന്താടുകയാണ്. മതമൗലികവാദികളുടെ പിന്‍ബലത്തോടെ കേരളത്തെ വിഭജിക്കാന്‍ ഇരു മുന്നണികളും ഒരുപോലെ ശ്രമിക്കുകന്നു. അഴിമതിയിലും വര്‍ഗീയ പ്രീണനത്തിലും എല്‍ഡിഎഫും യുഡിഎഫും രണ്ടല്ല ഒന്നാണ്. സഹകരണ ബാങ്കുകളില്‍ പാവപ്പെട്ടവര്‍ നിക്ഷേപിച്ച ജീവിതസമ്പാദ്യം മുഴുവന്‍ സ്വന്തം സ്വാര്‍ത്ഥ ലാഭത്തിനായി ഇക്കൂട്ടര്‍ കൊള്ളയടിച്ചെന്നും മോദി ആരോപിച്ചു.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ലോകകപ്പിലെ നിര്‍ണ്ണായക മത്സരങ്ങളില്‍ സഞ്ജു സാംസണ് പുറത്തെടുത്ത പ്രകടനം മാതൃകയാക്കിയാകിയാകണം ഓരോ ബിജെപി പ്രവര്‍ത്തകനും പ്രവര്‍ത്തിക്കേണ്ടത്. ബൂത്ത് തല പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകണം. ബൂത്തുകള്‍ ശക്തമായാല്‍ വിജയം സുനിശ്ചിതമാണ്. ഗൃഹസമ്പര്‍ക്കം ഉള്‍പ്പെടെയുള്ള എല്ലാ പ്രചാരണ പരിപാടികളിലും പ്രവര്‍ത്തകര്‍ ഊര്‍ജ്ജസ്വലതയോടെ പങ്കുചേരണമെന്നും മോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
News Now
'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച

'കഥാപാത്രങ്ങളോട് സിംപതി തോന്നാനുള്ള എല്ലാം ഒരുക്കി വച്ചിട്ടുണ്ട്'; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ’ പാകപ്പിഴകൾ പറഞ്ഞ് ആർ ശ്രീലേഖ

വീട്ടിൽ ഏത്തപ്പഴമുണ്ടോ? സ്നാക്സിന് ഡിപ്പ് ആയി ബനാന കെച്ചപ്പ് പരീക്ഷിക്കാം, സിംപിൾ റെസിപ്പി

Summary
The Prime Minister Narendra modi has alleged that the LDF-UDF gang, which even stole Lord Ayyappa's gold at Sabarimala, committed a grave betrayal of the devotees.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


