ആദ്യ വിജയം ടി പി രാമകൃഷ്ണന്, 5033 വോട്ടുകളുടെ ഭൂരിപക്ഷം

നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ ടി പി രാമകൃഷ്ണന്‍ ജയിച്ചു

Last Updated :20 January 2024, 8:43 am IST
Edited by :migrator

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ ടി പി രാമകൃഷ്ണന്‍ ജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് എബ്രഹാംക്കുട്ടിയെ 5033 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ടി പി രാമകൃഷ്ണന്‍ മണ്ഡലം നിലനിര്‍ത്തിയത്. തെരഞ്ഞെടുപ്പില്‍ ആദ്യം പുറത്തുവന്ന അന്തിമഫലമാണിത്.

കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് മുന്നേറ്റമാണ് ദൃശ്യമായത്. 13 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 10 ഇടത്തും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. വടകര, കുന്ദമംഗലം, കൊടുവള്ളി എന്നിവിടങ്ങളിലാണ് യുഡിഎഫ് ലീഡ് ഉയര്‍ത്തുന്നത്. കൊടുവള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ മുനീറും കുന്ദമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ദിനേശ് പെരുമണ്ണയും വടകരയില്‍ കെ കെ രമയുമാണ് മുന്നിട്ടുനില്‍ക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now