
ബാക്കി നല്കാന് പണം ഉണ്ടായിരുന്നില്ല, അയാള്‍ ചോക്ലേറ്റ് നല്കി; വിദേശ വനിതയുടെ വിഡിയോ വൈറല്‍
ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആതിഥ്യ മര്യാദ മറക്കാന്‍ കഴിയാത്തതാണെന്നും യുവതി പറയുന്നു.

സമീപകാലത്തായി കേരളത്തിലെത്തുന്ന വിദേശികള്‍ തങ്ങളുടെ അനുഭവങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. വിദേശി വനിത പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കേരളത്തിലെ ജനങ്ങളുടെ കരുണയുള്ള ഹൃദയത്തെക്കുറിച്ചാണ് യുവതി പറയുന്നത്. കേരളം എന്റെ ഹൃദയം നിറച്ചുവെന്നാണ് വ്ലോഗറായ മരിയ ഗ്രീന്‍ പറയുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആതിഥ്യ മര്യാദ മറക്കാന്‍ കഴിയാത്തതാണെന്നും യുവതി പറയുന്നു.
ഇവിടെയെല്ലാവരും വളരെ ദയയുള്ളവരാണ്. ഞങ്ങള്‍ക്ക് കിട്ടിയ സാധനങ്ങള്‍ നോക്കൂ. ഒരു കൊക്കക്കോള, രണ്ട് പ്രോട്ടീന്‍ ഡ്രിങ്ക്സ്, പലഹാരങ്ങള്‍, ഓറിയോ, ലെയിസ്. എന്നാല്‍ ഇതിനെല്ലാം കൂടി ഒരു യൂറോയില്‍ താഴെയാണ് വില. ഇത് അവിശ്വസനീയമാണ്, മരിയ പറയുന്നു. ഇതിനെല്ലാം പുറമേ കടയുടമ ചോക്ലേറ്റ് നല്‍കിയെന്നും ഗ്രീന്‍ കൂട്ടിച്ചേര്‍ത്തു. 'ഇതിനെല്ലാം കൂടെ 95 രൂപ ആയി. ഞാന്‍ 100 നല്കി. അദ്ദേഹത്തിന്റെ കൈവശം ബാക്കി നല്കാന് പണം ഉണ്ടായിരുന്നില്ല. പകരം അദ്ദേഹം ഒരു ചോക്ലേറ്റ് നല്‍കുകായിരുന്നു, യുവതി വിഡിയോയില്‍ പറയുന്നു.
ഇന്ത്യ വളരെ അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്. ഇന്ത്യ ശരിക്കും ഞങ്ങളെ അദ്ഭുതപ്പെടുത്തി. ഞങ്ങള്‍ക്ക് നിരവധി ഓര്‍മകള്‍ സമ്മാനിച്ചു. എന്താണ് ദയ എന്ന് കാണിച്ചു തന്നു. ഈ യാത്ര മറക്കാനാവാത്തതാണ്. മനസ്സില്ലാ മനസ്സോടെയാണ് ഇന്ത്യയില്‍ നിന്ന് തിരിച്ചു പോകുന്നതെന്നുമാണ് യുവതിയുടെ വാക്കുകള്‍.
വിഡിയോ വളരെ വേഗം വൈറലായി. നിരവധി കമന്റുകളാണ് ഇതിന് താഴെ നിറയുന്നത്. 'കേരളത്തിലേക്കു സ്വാഗതം, ബാക്കി നല്കാന് പണം കൈവശമില്ലെങ്കില്‍ പകരം ചോക്ലേറ്റ് നല്‍കുന്നത് ഇന്ത്യയിലെ കച്ചവടക്കാരുടെ സ്ഥിരം പരിപാടിയാണ്.' എന്നാണ് വിഡിയോയ്ക്കു താഴെ ചിലര്‍ കമന്റ് ചെയ്തത്. എന്നാല്‍ കൊച്ചിയില്‍ എത്തിയാല്‍ മിതമായ നിരക്കില്‍ ഭക്ഷണം കഴിക്കാമെന്ന് കമന്റ് ചെയ്തവരും ഉണ്ട്. നമ്മള്ഇങ്ങനെയൊക്കെയാണ് ഭായ് എന്നും ചിലര്‍ കുറിച്ചു.
News Now
'ചേസിങ് മോഹം' തല്ലിക്കെടുത്തി! വിന്‍ഡീസിനെ വീഴ്ത്തി ഇന്ത്യ

Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി
ശ്വാസകോശത്തില്‍ മുഴ; ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ശസ്ത്രക്രിയ

വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍

Summary
kerala foreigner hospitality vlogger viral video
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നിനക്ക് എയ്ഡ്സ് ഉണ്ടോ?' എന്ന് ചോദിച്ചു; കഫേയില്‍ ഇരുത്തി മറ്റൊരു കാമുകിയെ കാണാന്‍ പോയി; മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

'ഇന്ത്യയുടെ സമാധാന നിര്‍ദേശം സമഗ്രം'; വെടിനിര്‍ത്തലിന് സന്നദ്ധതയറിയിച്ച് യുക്രെയ്ന്


