ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍രപ്പുകല്‍പ്പിച്ചത് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ്

high court of kerala
കേരള ഹൈക്കോടതിSource by : ഫയൽ
Last Updated :31 December 2024, 11:46 am IST

News Now

കൊച്ചി: കേരള ഹൈക്കോടതി 2024 ല്‍ തീര്‍പ്പാക്കിയത് 1.10 ലക്ഷം കേസുകള്‍. ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 27 വരെ ഹൈക്കോടതി തീര്‍പ്പുകല്‍പ്പിച്ചത് 1,10,666 കേസുകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും, സമയബന്ധിതമായി നീതി ലഭ്യമാക്കുകയും ചെയ്യുകയാണ് ഹൈക്കോടതി ലക്ഷ്യമിട്ടത്.

ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍പ്പുകല്‍പ്പിച്ചത് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ്. 11,140 കേസുകളാണ് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ തീര്‍പ്പാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ജസ്റ്റിസ് സി എസ് ഡയസ് 8320 കേസുകള്‍ തീര്‍പ്പാക്കി. ജസ്റ്റിസ് നഗരേഷാണ് മൂന്നാംസ്ഥാനത്ത്. 6,756 കേസുകളാണ് നഗരേഷ് വിധി പറഞ്ഞത്.

6642 കേസുകള്‍ തീര്‍പ്പാക്കിയ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് നാലാംസ്ഥാനത്ത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ 6196 കേസുകള്‍ തീര്‍പ്പാക്കി. ജസ്റ്റിസ് ഡി കെ സിങ് 5140 കേസുകളും ജസ്റ്റിസ് മുഹമ്മദ് നിയാസ് 4872 കേസുകളും തീര്‍പ്പാക്കി. ജസ്റ്റിസ് പി ഗോപിനാഥ് 4172 കേസുകളും തീര്‍പ്പുകല്‍പ്പിച്ചു.

ജസ്റ്റിസ് വി ജി അരുണ്‍ 3739 കേസുകള്‍, ജസ്റ്റിസ് ബദറുദ്ദീന്‍ 3435 കേസുകള്‍, ജസ്റ്റിസ് മുരളീ പുരുഷോത്തമന്‍ 3059 കേസുകള്‍ എന്നിങ്ങനെ 2024 ല്‍ തീര്‍പ്പാക്കിയിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ ആകെ 47 ജഡ്ജിമാരാണ് വേണ്ടത്. ഇതില്‍ 35 സ്ഥിരം ജഡ്ജിമാരും 12 അഡീഷണല്‍ ജഡ്ജിമാരും ഉള്‍പ്പെടും. എന്നാല്‍ നിലവില്‍ 45 ജഡ്ജിമാരാണ് ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics