
സര്‍ക്കാരിന് വന്‍ തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി
രാഷ്ട്രീയ ക്യാംപെയ്നുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നും ഇത്തരവം സര്‍വേകള്‍ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രീയ ക്യാംപെയ്നുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നും ഇത്തരവം സര്‍വേകള്‍ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെതാണ് ഉത്തരവ്.
കെഎസ് യു സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരാണ് സര്‍വേയ്ക്കെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എല്‍ഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. പാര്‍ട്ടി കേഡര്‍മാരെ ഇറക്കിയുള്ള സര്‍വേയാണ് നടക്കുന്നതെന്നും ഇത് തടയണമെന്നുമായിരുന്നു ആവശ്യം. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ കോടതിയുടെ ഇടപെടല്‍.
സര്‍വേയ്ക്ക് ധനകാര്യവകുപ്പിന്റെ അനുമതി ഇല്ലെന്നും അത്തരം പരിപാടികള്‍ക്ക് പണം വിനിയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും സാമ്പത്തിക നയത്തിന്റെ വ്യതിചലനമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി സര്‍വേ റദ്ദാക്കിയത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Kerala High Court quashes State Government's Nava Kerala Survey
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ദേശീയപതാക അബദ്ധത്തിൽ തലകീഴായി പിടിച്ചത് കുറ്റകരമല്ലെന്ന് ഹൈക്കോടതി: അപമാനിക്കാൻ ബോധപൂർവ്വമായ ഉദ്ദേശ്യമില്ലെങ്കിൽ കേസെടുക്കാനാവില്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി

ക്രിമിനല്‍ കേസുകളിലെ ജാമ്യ ഹര്‍ജി തീര്‍പ്പാക്കല്‍: സമയപരിധി നിശ്ചയിച്ച് ഹൈക്കോടതി


