കോടതികള്‍ വിവരാവകാശ നിയമത്തിന്റെ പുറത്തല്ല, വിവരങ്ങള്‍ നിഷേധിക്കുന്നത് ശിക്ഷാര്‍ഹം: വിവരാവകാശ കമ്മീഷന്‍

തൃശൂരിലെ ചാലക്കുടി മുന്‍സിഫ് കോടതിയിലെ വിവരാവകാശ ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്.

law
ചില കോടതി ജീവനക്കാര്‍ വിവരാവകാശ അപേക്ഷകള്‍ നിരസിക്കുന്നുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീണര്‍ എ അബ്ദുള്‍ ഹക്കീം പുറത്തുവിട്ട ഉത്തരവില്‍Source by : പ്രതീകാത്മക ചിത്രം
Last Updated :18 May 2025, 2:03 pm IST

തിരുവനന്തപുരം: കോടതികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിക്ക് പുറത്തല്ലെന്നും നിയമത്തിലെ റൂള്‍ 12 പ്രകാരം അപേക്ഷകന് വിവരങ്ങള്‍ നിഷേധിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന വിവരാവകാശ കമ്മീഷന്‍. ചില കോടതി ജീവനക്കാര്‍ വിവരാവകാശ അപേക്ഷകള്‍ നിരസിക്കുന്നുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീണര്‍ എ അബ്ദുള്‍ ഹക്കീം പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.

സുപ്രീംകോടതി ഉള്‍പ്പെടെയുള്ള കോടതികള്‍ അവരുടെ നടപടിക്രമങ്ങള്‍ തത്സമയം വെബ്കാസ്റ്റ് ചെയ്യുന്ന സമയത്ത് ആര്‍ടിഐ പ്രകാരം കീഴ്‌ക്കോടതി വിവരങ്ങള്‍ നിഷേധിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പരിഗണനയ്ക്ക് മുമ്പുള്ളതും ജുഡീഷ്യല്‍ നടപടിക്രമങ്ങളുടെ ഭാഗമായതുമായ കാര്യങ്ങള്‍ ഒഴികെയുള്ള എല്ലാ വിഷയത്തിലും ഒരു പൗരന് വിവരങ്ങള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്നും വിവരാവകാശ കമ്മീഷണര്‍ പറഞ്ഞു.

തൃശൂരിലെ ചാലക്കുടി മുന്‍സിഫ് കോടതിയിലെ വിവരാവകാശ ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്. 2021 ജൂണ്‍,ജൂലൈ മാസങ്ങളില്‍ മലപ്പുറത്തു നിന്നുള്ള ജോസഫ് ജേക്കബ് വിവരങ്ങള്‍ തേടി വിവരാവകാശ അപേക്ഷകള്‍ നല്‍കിയിരുന്നുവെങ്കിലും ചട്ടം 12 പ്രകാരം കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല എന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥര്‍ അത് നിരസിച്ചു.

കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ ജോസഫ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയത് പുതിയ വിവരാവകാശ ഉദ്യോഗസ്ഥനാണ്. മുന്‍ ഉദ്യോഗസ്ഥനെതിരെ ജോസഫ് തന്റെ പരാതിയില്‍ ഉറച്ചു നിന്നു. മെയ് 28നാണ് കേസില്‍ അടുത്ത വാദം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now