
രാഷ്ട്രീയ നേതാക്കള്‍ക്കു കമ്പനികളില്‍ നിന്നു പണം വാങ്ങാനാവുമോ?; നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ
കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കുന്നതിന് നിയമം ഔദ്യോഗികമായ മാര്‍ഗ്ഗം ഒരുക്കുന്നുണ്ട്

തിരുവനന്തപുരം: സിഎംആര്‍എല്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന് പണം നല്‍കിയെന്ന ആരോപണത്തിന് പിന്നാലെ, സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയില്‍ നിന്നും കേരളത്തിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ പണം പറ്റിയെന്നതിന്റെ ലിസ്റ്റും സംസ്ഥാനത്ത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് ലഭിച്ചത് തെരഞ്ഞെടുപ്പ് ഫണ്ട് ആണെന്നാണ് മന്ത്രി കെ മുരളീധരന് വിശദീകരിച്ചത്. ഇതോടെ പാര്‍ട്ടി ഫണ്ട്, രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്കല് എന്നിവയിലെ വ്യത്യാസവും ചര്‍ച്ചയായിട്ടുണ്ട്.
ഇന്ത്യന്‍ നിയമപ്രകാരം, ഒരു കമ്പനി ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സംഭാവന നല്‍കുന്നതും ഒരു രാഷ്ട്രീയ നേതാവിന് പണം നല്‍കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവനകളെക്കുറിച്ച് ഇന്ത്യന്‍ നിയമത്തില്‍ വ്യക്തമായ വ്യവസ്ഥകളുണ്ട്. എന്നാല്‍ ഒരു രാഷ്ട്രീയ നേതാവിന് കമ്പനി നേരിട്ട് പണം നല്‍കുന്നതിനെ നിയമം അതേ രീതിയില്‍ കാണുന്നില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
'റെപ്രസന്റേഷന്‍ ഓഫ് ദി പീപ്പിള്‍ ആക്റ്റ്' (RP Act)ലെ സെക്ഷന്‍ 29B പ്രകാരം, വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും സ്വമേധയാ ഉള്ള സംഭാവനകള്‍ സ്വീകരിക്കാന്‍ പാര്‍ട്ടികള്‍ക്ക് അനുവാദമുണ്ട്. 20,000 രൂപയില്‍ കൂടുതലുള്ള സംഭാവനകള്‍ സെക്ഷന്‍ 29C പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കേണ്ടതാണ്. ഇത്തരം സംഭാവനകളുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് പ്രസിദ്ധീകരിക്കേണ്ടതുമാണ്.
കമ്പനീസ് ആക്റ്റിലെ സെക്ഷന്‍ 182 പ്രകാരവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവനകള്‍ നിയന്ത്രിക്കപ്പെടുന്നുണ്ട്. ബോര്‍ഡ് അംഗീകാരവും കണക്കുകളില്‍ അത് വെളിപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ കമ്പനികള്‍ പാലിക്കേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ട് നല്‍കുന്നതിന് നിയമം ഔദ്യോഗികമായ മാര്‍ഗ്ഗം ഒരുക്കുന്നുണ്ട്. ഇത് രേഖാമൂലമുള്ള തെളിവ് സൃഷ്ടിക്കുന്നു. അതായത്, ഒരു കമ്പനി സംഭാവന നല്കിയാല് പാര്‍ട്ടി അത് കണക്കുകളില്‍ രേഖപ്പെടുത്തുന്നു, സംഭാവനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്യുന്നു.
എന്നാല്‍ ഒരു രാഷ്ട്രീയക്കാരന് നേരിട്ട് പണം നല്‍കുന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. 'തെരഞ്ഞെടുപ്പ് ഫണ്ട്' എന്ന് വിശേഷിപ്പിച്ചതുകൊണ്ട് മാത്രം അത് രാഷ്ട്രീയ സംഭാവനയായി മാറുന്നില്ല. സാഹചര്യങ്ങള്‍, പണം സ്വീകരിക്കുന്ന വ്യക്തി, പണം എങ്ങനെ കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നു എന്നിവയെ ആശ്രയിച്ചായിരിക്കും അതിന്റെ നിയമപരമായ സ്വഭാവം നിര്‍ണ്ണയിക്കപ്പെടുക.
'ജനപ്രാതിനിധ്യ നിയമം (RP Act) രാഷ്ട്രീയ നേതാവ് എന്നൊരു വിഭാഗത്തെ അംഗീകരിക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് മാത്രമേ അതില്‍ പരാമര്‍ശമുള്ളൂ. ഒരു രാഷ്ട്രീയക്കാരനോ പാര്‍ട്ടി ഭാരവാഹിയോ ആയതുകൊണ്ട് മാത്രം ഈ നിയമപ്രകാരം ഫണ്ട് സ്വീകരിക്കുന്നതിന് ആ വ്യക്തിക്ക് പ്രത്യേക ഇളവൊന്നും ലഭിക്കുന്നില്ല.' അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു.
പണം സ്വീകരിക്കുന്നയാള്‍ ഒരു പൊതുപ്രവര്‍ത്തകനാകുമ്പോള്‍ ഈ വ്യത്യാസം കൂടുതല്‍ ശക്തമാകുന്നു. അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ്, ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുന്നതിനോ അല്ലെങ്കില്‍ കൃത്യനിര്‍വ്വഹണം തടഞ്ഞുവെക്കുന്നതിനോ പകരമായി അനര്‍ഹമായ നേട്ടം കൈപ്പറ്റുന്നതില്‍ നിന്ന് പൊതുപ്രവര്‍ത്തകനെ വിലക്കുന്നു. പൊതുപ്രവര്‍ത്തകന്റെ ഔദ്യോഗിക ചുമതലകളുമായി ബന്ധപ്പെട്ട വ്യക്തികളില്‍ നിന്ന് അനര്‍ഹമായ നേട്ടം കൈപ്പറ്റുന്നതിനെക്കുറിച്ച് പതിനൊന്നാം വകുപ്പും പ്രതിപാദിക്കുന്നുണ്ട്.
CMRL പണം കൈമാറ്റ വിഷയത്തില്‍ 'തെരഞ്ഞെടുപ്പ് ഫണ്ട്' എന്നു പറഞ്ഞതു കൊണ്ടു മാത്രം, നിയമപരമായ ചോദ്യങ്ങള്‍ അവസാനിക്കുന്നില്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 'രേഖപ്പെടുത്തിയ രാഷ്ട്രീയ സംഭാവനയാണോ അതോ ഔദ്യോഗികമായ സഹായത്തിന് പകരമായി നല്കിയ പണമാണോ എന്നതാണ് ഇതിലെ നിര്‍ണ്ണായകമായ വ്യത്യാസമെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു. ഔദ്യോഗികമായ ഉപകാരം അഴിമതിക്ക് വഴിവെക്കുന്നുവെന്നും, നിയമപരമായ പരിശോധനയ്ക്ക് വിധേയമാക്കപ്പെടേണ്ടതാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
WHAT TO READ NEXT

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം : വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
‘Party donation different from payment to a politician’: Legal experts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

'വീണ മൊഴി നല്‍കിയെന്നത് ശുദ്ധനുണ, പച്ചക്കള്ളം; ഉണ്ടായില്ലാ വെടി പൊട്ടുന്നത് കേട്ട് ഞെട്ടിപ്പോകുമെന്ന് കരുതേണ്ട: ഇഡിയുടെ ലക്ഷ്യം അന്വേഷണം എന്നിലേക്ക് എത്തിക്കാന്‍'


