
കുണ്ടന്നൂർ പാലം ഇന്ന് രാത്രി 9 മണി മുതൽ അടച്ചിടും
പാലത്തിൽ അറ്റകുറ്റപ്പണി, 2 ദിവസം ഗതാഗതത്തിനു നിരോധനം

കൊച്ചി: തേവര- കുണ്ടന്നൂർ പാലം ഇന്ന് രാത്രി 9 മണി മുതൽ അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് പാലം അടയ്ക്കുന്നത്. രണ്ട് ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കും. മഴ ശമിച്ച സാഹചര്യത്തിലാണ് പണികൾ പുനരാരംഭിക്കുന്നത്.
കനത്ത മഴ പെയ്തതോടെ കുണ്ടന്നൂർ പാലത്തിലൂടെയുള്ള യാത്ര അതി കഠിനമായിരുന്നു. കൊച്ചിയിൽ നിന്നുള്ള വാഹനങ്ങൾ ഹൈവേയിലേക്ക് കയറുന്നത് ഈ പാലം വഴിയാണ്. മഴ കനത്ത് പെയ്തതോടെ പാലവും റോഡും കുണ്ടും കുഴിയും നിറഞ്ഞ് നാശമായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദിവസങ്ങൾക്ക് മുൻപ് പാലത്തിൽ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മഴ കൂടിയതോടെ അധികൃതർ പിൻമാറുകയായിരുന്നു.
WHAT TO READ NEXT

വീണ്ടും നിപ, 14കാരന്റെ പുനെ ഫലവും പോസിറ്റീവ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും



