ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ടുപിടിച്ചു; കെ ബാബുവിന്റെ തെരഞ്ഞെടുപ്പു ചോദ്യം ചെയ്ത് സ്വരാജ് ഹൈക്കോടതിയില്‍
തെരഞ്ഞെടുപ്പ് അയ്യപ്പനും സ്വരാജും തമ്മിലാണെന്നും സ്വരാജ് ജയിച്ചാല്‍ അയ്യപ്പന്റെ പരാജയമാകും എന്നും മണ്ഡലത്തിലാകെ ബാബു പ്രചരിപ്പിച്ചു
കൊച്ചി: തൃപ്പൂണിത്തുറ മണ്ഡലത്തില്‍നിന്നുള്ള കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ശബരിമല അയ്യപ്പന്റെ പേരില്‍ ബാബു വോ്ട്ടു പിടിച്ചെന്നും അതിനാല്‍ തെരഞ്ഞെടുപ്പു റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നാണ് ഹര്‍ജിയിലെ ആരോപണം. അയ്യപ്പന് ഒരു വോട്ട് എന്ന് പ്രിന്റ്ചെയ്ത സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രവും ബാബുവിന്റെ ചിത്രവും ചിഹ്നവും വച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്തിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് അയ്യപ്പനും സ്വരാജും തമ്മിലാണെന്നും സ്വരാജ് ജയിച്ചാല്‍ അയ്യപ്പന്റെ പരാജയമാകും എന്നും മണ്ഡലത്തിലാകെ ബാബു പ്രചരിപ്പിച്ചു. 992 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിച്ച തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
റിവര്‍ ഇന്‍ഡി ഇനി ഫ്ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം



