മന്ത്രിയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികൾ റദ്ദാക്കി

ഫയൽ ചിത്രം
Last Updated :20 January 2024, 8:56 am IST

News Now

കോഴിക്കോട്; കേന്ദ്രമന്ത്രി വി മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ല. ബെം​ഗളൂർ യാത്രയ്ക്ക് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസറ്റീവായത്. തുടർന്ന്  മന്ത്രിയുടെ അടുത്ത ദിവസങ്ങളിലെ പരിപാടികൾ റദ്ദാക്കി.

പടർന്ന് കോവിഡ്

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ഇന്നലെ സംസ്ഥാനത്ത് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്നു വരുന്നവർക്ക് നിർബന്ധിത കോറന്റൈൻ ഏർപ്പെടുത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ വർധിക്കുകയാണ്. ഇന്നലെ മഹാരാഷ്ട്രയില്‍ 40,925 പേര്‍ക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ പുതുതായി 17,335 പേര്‍ക്കാണ് കോവിഡ് ബാധിച്ചു. തമിഴ്‌നാട്ടിലും കോവിഡ് കേസുകള്‍ ഉയരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates