'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്..'; മൂന്നാം ക്ലാസുകാരന്റെ ഉത്തരക്കടലാസ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

മലയാളം പരീക്ഷയില്‍ ഇഷ്ടപ്പെട്ട കളിക്ക് നിയമാവലി ഉണ്ടാക്കുക എന്നതായിരുന്നു ചോദ്യം.

Minister V  Sivankutty shares answer sheet of third grader
ശിവന്‍കുട്ടി
Last Updated :13 September 2025, 2:49 pm IST

മൂന്നാംക്ലാസുകാരന്‍ ഉത്തര കടലാസിലെ നിയമാവലി ജീവിതത്തിലെ മികച്ച സന്ദേശമെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. പരീക്ഷ ചോദ്യ പേപ്പറിലെ ചോദ്യത്തിന് മൂന്നാം ക്ലാസുകാരന്‍ അഹാന്‍ അനൂപ് നല്‍കിയ ഉത്തരത്തില്‍ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി ഫെയ്ബുക്കില്‍ ഉത്തര കടലാസും പങ്കുവെച്ചു.

മലയാളം പരീക്ഷയില്‍ ഇഷ്ടപ്പെട്ട കളിക്ക് നിയമാവലി ഉണ്ടാക്കുക എന്നതായിരുന്നു ചോദ്യം. മാതൃക ഉത്തരം അടക്കം കാണിച്ചിരുന്ന ചോദ്യത്തിന് 'നാരങ്ങയും സ്പൂണും' എന്ന കളിയും നിയമാവലിയുമായിരുന്നു അഹാന്റെ ഉത്തരം.

ആറ് നിയമങ്ങളാണ് ഉത്തരത്തില്‍ ഉണ്ടായിരുന്നത്. ആറാമത്തെ നിയമവും ആ ഉത്തരക്കടലാസും ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത് എന്നതാണ് അഹാന്‍ അവസാന നിയമമായി എഴുതിയത്.

അഹാന്റെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ നിമ്യ നാരായണനാണ് ഉത്തരക്കടലാസ് ആദ്യം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും അഹാന് അഭിനന്ദനവുമായെത്തിയത്. ഉത്തരക്കടലാസ് അടക്കം പങ്കുവെച്ചായിരുന്നു മന്ത്രിയുടെ കുറിപ്പ്.

അഹാന്റെ ഇത്തരം

നാരങ്ങയും സ്പൂണും

ഒരു സമയം അഞ്ച് പേര്‍ക്ക് മത്സരിക്കാം. എല്ലാവരും വായില്‍ സ്പൂണ്‍ വെക്കുക.

നാരങ്ങ സ്പൂണിന്‍ മേല്‍ വെക്കണം.

അടയാളപ്പെടുത്തിയിരിക്കുന്ന വരിയില്‍ നിന്നാണ് കളിക്കേണ്ടത്.

നിലത്ത് വീണാല്‍ പിന്നെയും എടുത്തുവെച്ചു വേണം നടക്കേണ്ടത്

വരി തെറ്റിയാല്‍ കളിയില്‍ നിന്ന് പുറത്താകും

ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്..

മന്ത്രിയുടെ പോസ്റ്റ്

'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്.. ' ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സില്‍ പകര്‍ത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങള്‍..

അഹാന്‍ അനൂപ്, തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂള്‍

നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്

News Now

Summary

Minister V Sivankutty shares answer sheet of third grader

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates