ഭര്‍തൃവീട്ടുകാര്‍ക്കും പൊലീസിനുമെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; കാണാതായ പഞ്ചായത്തംഗത്തെയും മക്കളെയും കണ്ടെത്തി

ഐസിയുടെ മൊബൈല്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.

Missing panchayat member icey sajan and children found
ഐസി സാജന്‍ (missing case)Source by : ഫെയ്‌സ്ബുക്ക്‌
Last Updated :27 May 2025, 10:28 pm IST

കോട്ടയം: അതിരമ്പുഴയില്‍നിന്നു കാണാതായ (missing case) പഞ്ചായത്തംഗമായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്ത് 20ാം വാര്‍ഡ് അംഗം ഐസി സാജനെയും രണ്ടു പെണ്‍മക്കളെയുമാണ് കൊച്ചിയിലെ ലോഡ്ജില്‍നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെ മുതലാണ് ഐസിയെയും മക്കളെയും കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയിലായില്‍ പൊലീസ്  അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഐസിയുടെ മൊബൈല്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. കാണാതാകുന്നതിനു മുന്‍പ് ഐസി ഫെയ്‌സ്ബുക്കില്‍ ഭര്‍തൃവീട്ടുകാര്‍ക്കും പൊലീസിനുമെതിരെ പോസ്റ്റിട്ടിരുന്നു. ഐസിയുടെ ഭര്‍ത്താവ് സാജന്‍ രണ്ടു വര്‍ഷം മുന്‍പു മരിച്ചിരുന്നു.

ഭര്‍ത്താവിന്റെ ബന്ധുക്കളില്‍നിന്നു സ്വത്ത് വീതം വച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് വിഹിതമായി 60 ലക്ഷം രൂപ ഐസിക്ക് നല്‍കാന്‍ പൊലീസ് നിര്‍ദേശിച്ചു.

ആദ്യഗഡുവായി 10 ലക്ഷം രൂപ നല്‍കുകയും ചെയ്തു. ബാക്കിയുള്ള 50 ലക്ഷം രൂപ നല്‍കാന്‍ വൈകിയതിനു പിന്നാലെയാണ് ഐസി ഭര്‍തൃവീട്ടുകാര്‍ക്കും പൊലീസിനുമെതിരെ പോസ്റ്റിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now