അടൂര്‍ പ്രകാശിന്റെ പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും എംഎം ഹസന്‍ പറഞ്ഞു

MM Hassan criticizes Adoor Prakash’s public response
MM Hassan
Last Updated :20 October 2026, 10:52 pm IST
Guest Author :Amal Joy

News Now

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് എംഎം ഹസന്‍. 'അടൂര്‍ പ്രകാശ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പ്രസ് കോണ്‍ഫറന്‍സിലൂടെയാണ് പറഞ്ഞത്. അഭിപ്രായം പ്രസ് കോണ്‍ഫറന്‍സ് വഴിയല്ല പറയേണ്ടത്. പാര്‍ട്ടിക്ക് അകത്താണ്. ഉന്നയിച്ച വിഷയത്തില്‍ ഹൈക്കമാന്റ് പരിഹാരം ഉണ്ടാക്കുമെന്നും' ഹസന്‍‍ പറഞ്ഞു.

അടൂര്‍ പ്രകാശിന്റെ പിന്നില്‍ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും എംഎം ഹസന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ ഒരാള്‍ നിരന്തരം കുറ്റപ്പെടുത്തുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരാള്‍ ഉണ്ടെന്ന കെ മുരളീധരന്റെ പരാമര്‍ശത്തോടായിരുന്നു എംഎം ഹസന്റെ പ്രതികരണം. കോണ്‍ഗ്രസില്‍ ഒരു ഭിന്നതയും ഇല്ല എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും എംഎം ഹസന്‍ പറഞ്ഞു.

ആണുങ്ങളുടെ സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിച്ചേനെ എന്ന കെ സുധാകരന്റെ പരാമര്‍ശം പൊതുവേദികളില്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും എംഎം ഹസന്‍ പറഞ്ഞു. ഈ സര്‍ക്കാരില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ടല്ലോയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി വി ഡി സതീശനെ ഉള്‍പ്പെടെ ലക്ഷ്യം വെച്ചുള്ള അടൂര്‍ പ്രകാശിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയായിരുന്നു. എന്നാല്‍ അടൂര്‍ പ്രകാശ് തുടര്‍ച്ചയായി ഉന്നയിച്ച വിമര്‍ശനങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.

Summary

MM Hassan criticizes Adoor Prakash’s public response

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates