10 ലക്ഷം രൂപ രണ്ടാം സമ്മാനമായി ഓരോ പരമ്പരയിലും ഒരാള്‍ക്ക് വീതം എന്ന നിലയിലാണ് ഭാഗ്യക്കുറിയുടെ ഘടന.

monsoon bumper 2025
monsoon bumper
Last Updated :30 May 2025, 9:28 pm IST

News Now

തിരുവനന്തപുരം: 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബംപര്‍ (monsoon bumper) (ബി ആര്‍ 104) ഭാഗ്യക്കുറി വില്പനയ്ക്കായി വിപണിയില്‍ എത്തി. ആകെ അഞ്ചു പരമ്പരകളിലായാണ് ടിക്കറ്റുകള്‍ എത്തിയത്. 10 ലക്ഷം രൂപ രണ്ടാം സമ്മാനമായി ഓരോ പരമ്പരയിലും ഒരാള്‍ക്ക് വീതം എന്ന നിലയിലാണ് ഭാഗ്യക്കുറിയുടെ ഘടന. സമാനമായ രീതിയില്‍ തന്നെ അഞ്ചു ലക്ഷം, മൂന്നു ലക്ഷം എന്നിങ്ങനെ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങളുമുണ്ട്.

ജൂലൈ 27ന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നറുക്കെടുക്കുന്ന മണ്‍സൂണ്‍ ബംപറിന് 5000, 1000, 500 എന്നിങ്ങനെ 250 രൂപയില്‍ അവസാനിക്കുന്ന സമ്മാനങ്ങളുമുണ്ട്. 250 രൂപയാണ് ടിക്കറ്റു വില.

മെയ് 28നായിരുന്നു വിഷു ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നത്. പാലക്കാട് ജില്ലയിൽ വിറ്റ VD 204266 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. രണ്ടാം സമ്മാനമായ ഓരോ കോടി രൂപ വീതം അഞ്ചു പരമ്പരകളിൽ നിന്നായി അഞ്ചു ഭാഗ്യവാന്മാർക്ക് ലഭിച്ചു. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ വീതം ആറു പരമ്പരകൾക്ക് ലഭിച്ചു. നാലാം സമ്മാനമായ അഞ്ചു ലക്ഷം രൂപ വീതം ആറു പരമ്പരകൾക്കും ലഭിച്ചു. 5,000 രൂപയിൽ തുടങ്ങി 300 രൂപയിൽ അവസാനിക്കുന്ന അതിവിപുലമായ സമ്മാനഘടനയായിരുന്നു വിഷു ബംപറിന് ഉണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates