മൂലം വള്ളം കളി; ആലപ്പുഴയിൽ 2 പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഭാ​ഗിക അവധി

പൊതു പരീക്ഷകൾക്കു മാറ്റമുണ്ടാകില്ലെന്നു കലക്ടർ

half day leave- educational institutions
പ്രതീകാത്മകംSource by : ഫയല്‍
Last Updated :21 June 2024, 8:45 pm IST

ആലപ്പുഴ: നാളെ ചമ്പക്കുളം മൂലം വള്ളം കളി നടക്കുന്നതിനാൽ കുട്ടനാട് താലൂക്കിലെ രണ്ട് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഭാ​ഗിക അവധി. നെടുമുടി ചമ്പക്കുളം പഞ്ചായത്തുകളിലെ സ്ഥാപനങ്ങൾക്കാണ് ഉച്ചയ്ക്ക് ശേഷം അവധി നൽകിയത്. പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നു കലക്ടർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കലക്ടറുടെ അറിയിപ്പ്

മൂലം ജലോത്സവ ദിനമായ നാളെ (22 -ശനിയാഴ്ച) ഉച്ചയ്ക്കു ശേഷം കുട്ടനാട് താലൂക്കിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now