മിത്ത് വിവാദത്തിലെ തുടർ സമരം; എൻഎസ്എസ് ഡയറക്ടർ ബോർഡ് യോ​ഗം ഇന്ന്; ​ഗണേഷ് കുമാറും പങ്കെടുത്തേക്കും

വിഷയത്തിൽ കഴിഞ്ഞ ദിവസം എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനം ആച​രിച്ചിരുന്നു. നാമജപ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം
Last Updated :20 January 2024, 9:23 am IST
Edited by :migrator

കോട്ടയം: മിത്ത് വിവാദവുമായി ബന്ധപ്പെട്ട തുടർ സമര പരിപാടികൾ തീരുമാനിക്കാൻ എൻഎസ്എസ് ഡയറക്ടർ ബോർഡ് യോ​ഗം ഇന്നു പെരുന്നയിൽ ചേരും. സ്പീക്കർ വിവാദ പരാമർശം പിൻവലിക്കും വരെ സമരം തുടരാനുള്ള തീരുമാനത്തിലാണ് എൻഎസ്എസ്. 

ഡയറക്ടർ ബോർഡ് അം​ഗവും ഇടതു മുന്നണി ഘടകകക്ഷി നേതാവുമായ കെബി ​ഗണേഷ് കുമാർ എംഎൽഎയും യോ​ഗത്തിൽ പങ്കെടുക്കുമെന്നു സൂചനയുണ്ട്. ​ഗണേഷ് കുമാറിന്റെ ഈ വിഷയത്തിലെ നിലപാടും നിർണായകമാണ്. 

വിഷയത്തിൽ കഴിഞ്ഞ ദിവസം എൻഎസ്എസ് വിശ്വാസ സംരക്ഷണ ദിനം ആച​രിച്ചിരുന്നു. നാമജപ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. സ്പീക്കർ, പരാമർശം പിൻവലിച്ച് ഉടൻ മാപ്പ് പറയണമെന്ന് എൻഎസ്എസ് ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പരാമർശത്തെ നിസ്സാരവൽക്കരിച്ച്, പിന്തുണക്കുന്ന സിപിഎം നേതൃത്വത്തെയും ജി സുകുമാരൻ നായർ വിമർശിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now