ബുധൻ, വ്യാഴം ദിവസങ്ങളിൽ ബുക്കിങ് ഇല്ലാത്തതിനാൽ സർവീസ് ഒഴിവാക്കി

Nava kerala bus
നവകേരള ബസ് ഇനി ഗരുഡ പ്രീമിയംSource by : ഫയല്‍ ചിത്രം
Last Updated :12 July 2024, 7:15 am IST

News Now

കോഴിക്കോട്: യാത്രക്കാരില്ലാതെ രണ്ട് ദിവസമായി സർവീസ് നടത്താതെ 'നവകേരള' ബസ്. കോഴിക്കോട് -ബെംഗളൂരു റൂട്ടിലെ ​ഗരുഡ പ്രീമിയം ബസാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ ആളില്ലാത്തതിനാൽ സർവീസ് നിർത്തിയത്. അഞ്ച് പേർ മാത്രമാണ് ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. ശനിയും ഞായറും ദിവസങ്ങൾ ഒഴിച്ച് മറ്റ് എല്ലാ ദിവസങ്ങളിലും ബസ് നഷ്ടത്തിലാണ് സർവീസ് നടത്തുന്നത്. മറ്റു ബസുകളിൽ നിരക്ക് 700 രൂപ ഉള്ളപ്പോൾ നവകേരള ബസിന് 1240 രൂപയാണ്.

ഈ ആഴ്ചയിൽ തിങ്കളാഴ്ച 55,000 രൂപയും ചൊവ്വാഴ്ച 14,000 രൂപയും ആയിരുന്നു ബസിന്റെ വരുമാനം. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബുക്കിങ് ഇല്ലാത്തതിനാൽ സർവീസ് ഒഴിവാക്കി. ബസ് സർവീസ് തുടങ്ങിയശേഷം യാത്രക്കാർ ഇത്രയും കുറയുന്നത് ആദ്യമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ വെള്ളിയാഴ്ചയും അതിനുശേഷവും കോഴിക്കോട്ടു നിന്ന് ബാം​ഗ്ലൂരിലേക്കും തിരിച്ചും ബുക്കിങ് ഉള്ളതിനാൽ ബസ് സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. സർവീസ് മുടങ്ങിയ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റ് ബസുകളിൽ ബെംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നവകേരള സദസ്സിനായി യാത്രനടത്തിയ ബസ് ചില മാറ്റങ്ങൾ വരുത്തി കഴിഞ്ഞ മെയ് അഞ്ച് മുതലാണ് കോഴിക്കോട് -ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates