
കേരളത്തിലെ ഐടി വിദഗ്ധര്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ അവസരം; ടെക്നോപാര്‍ക്കില്‍ പുതിയ എഐ അക്കാദമി
58,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എഐ സെന്റര്‍ ഓഫ് എക്സലന്‍സും പ്രവര്‍ത്തനമാരംഭിക്കുന്നു

തിരുവനന്തപുരം: ആഗോള ഐടി വ്യവസായത്തില്‍ കേരളത്തിലെ എന്‍ജിനീയര്‍മാര്‍ക്ക് കൂടുതല്‍ നിര്‍ണായക പദവികള്‍ ലഭിക്കുന്നതിനായി, തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പുതിയ ഫോര്‍വേഡ് ഡിപ്ലോയ്ഡ് എന്‍ജിനീയര്‍ (എഫ്ഡിഇ) അക്കാദമി ഇന്ന് പ്രവര്‍ത്തനമാരംഭിക്കുന്നു. ഐടി രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് എന്‍ജിനീയര്‍മാരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ എക്സ്പീരിയന് ടെക്നോളജീസാണ് സംരംഭത്തിന് തുടക്കമിടുന്നത്.
ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകാനും, അവരുടെ ബിസിനസ്സ് പ്രശ്നങ്ങള്‍ മനസ്സിലാക്കി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് അവയ്ക്ക് പരിഹാരം കാണാനും എന്‍ജിനീയര്‍മാരെ പ്രാപ്തരാക്കുകയാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. ആഗോളതലത്തില്‍ നടക്കുന്ന വലിയ പ്രോജക്റ്റുകളില്‍ മുന്‍നിര പദവികള്‍ ഏറ്റെടുക്കാന്‍ കേരളത്തിലെ എന്‍ജിനീയര്‍മാര്‍ക്ക് ഈ അക്കാദമി വഴി സാധിക്കും. 58,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എഐ സെന്റര്‍ ഓഫ് എക്സലന്‍സും ഇതിനോടൊപ്പം പ്രവര്‍ത്തനമാരംഭിക്കുന്നുണ്ട്. 700ലധികം എന്‍ജിനീയര്‍മാര്‍ക്ക് ഇവിടെ എഐ അധിഷ്ഠിത ഉല്‍പ്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം നല്കാന് സാധിക്കും. ഇതിനായി 15 ലക്ഷം ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. എന്‍ജിനീയര്‍മാര്‍ക്ക് പ്രശ്നങ്ങള്‍ മനസ്സിലാക്കാനും, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും സഹായിക്കുന്ന എആര്‍സി എന്ന എഐ-നേറ്റീവ് ഉല്‍പ്പന്ന എന്‍ജിനീയറിങ് മോഡലിനെയും ഈ കേന്ദ്രം പിന്തുണയ്ക്കും.
പരമ്പരാഗത ഐടി തൊഴില്‍ മാതൃകകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് എക്സ്പീരിയന് ടെക്നോളജീസ് എംഡിയും സിഇഒയുമായ ബിനു ജേക്കബ് പറഞ്ഞു. ഇതുവരെ ഭൂരിഭാഗം എന്‍ജിനീയര്‍മാരും ഇന്ത്യയില്‍ ഇരുന്ന് ജോലി ചെയ്യുകയും, വളരെ കുറച്ചുപേര്‍ മാത്രം ഉപഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്തുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ കൂടുതല്‍ എന്‍ജിനീയര്‍മാര്‍ ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടുന്ന രീതിയിലേക്ക് ഈ മേഖല മാറിക്കൊണ്ടിരിക്കുകയാണ്.
സാങ്കേതിക വൈദഗ്ധ്യം മാത്രം പോരാ, എന്‍ജിനീയര്‍മാര്‍ തങ്ങള്‍ ജോലി ചെയ്യുന്ന വ്യവസായത്തെക്കുറിച്ചും, ഉപഭോക്താവിന്റെ ആവശ്യങ്ങളെക്കുറിച്ചും നന്നായി മനസ്സിലാക്കേണ്ടതുണ്ട്. ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനും, ആര്‍ക്കിടെക്ചര്‍, സുരക്ഷ, എന്നിവയിലും എഐ ഫലപ്രദമായി ഉപയോഗിക്കുന്നതിലും അവര്‍ക്ക് അറിവുണ്ടാകണമെന്നും ബിനു ജേക്കബ് പറഞ്ഞു.
കേരളത്തിന് ആഗോള സാങ്കേതിക രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്താനുള്ള അവസരമാണിതെന്ന് ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയിലെ എഐ ഹാര്ഡ്വെയര് പ്രൊഫസര്‍ അലക്സ് പി ജയിംസ് അഭിപ്രായപ്പെട്ടു. ആവശ്യങ്ങള്‍ നിറവേറ്റുന്നവര്‍ എന്നതിലുപരി, ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നവരും, സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നവരുമായി കേരളത്തിലെ ഐടി മേഖലയ്ക്ക് വളരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
New AI academy to prepare Kerala’s techies for higher-value global roles
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





