യുവതിയുടെ ആരോപണം അടിസ്ഥാനമില്ലാത്തത്; സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും; നിവിന്‍ പോളി 9:10ന് മാധ്യമങ്ങളെ കാണും

വ്യാജ പരാതി ഉന്നയിച്ചവര്‍ക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും നിവിന്‍ പോളിയുടെ സാമൂഹികമാധ്യമകുറിപ്പില്‍ പറയുന്നു.

nivin pauly
നിവിൻ പോളിSource by : ഫെയ്സ്ബുക്ക്
Last Updated :3 September 2024, 8:56 pm IST

കൊച്ചി: തനിക്കെതിരായ ലൈംഗികാരോപണ പരാതി വ്യാജമെന്ന് നടന്‍ നിവിന്‍ പോളി. ആരോപണം അടിസ്ഥാനരഹിതമാണെന്നും സത്യം തെളിയിക്കാന്‍ ഏതറ്റം വരെ പോകുമെന്നും നടന്‍ നിവിന്‍ പോളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വ്യാജ പരാതി ഉന്നയിച്ചവര്‍ക്കെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും നിവിന്‍ പോളിയുടെ സാമൂഹികമാധ്യമകുറിപ്പില്‍ പറയുന്നു.

നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയില്‍ നടന്‍ നിവിന്‍ പോളിക്ക് എതിരെ പീഡന കേസ് റജിസ്റ്റര്‍ ചെയ്തു. എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് നിവിന്‍ പോളി പീഡിപ്പിച്ചെന്നാണു യുവതിയുടെ പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നിവിന്‍ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ്. നിര്‍മാതാവ് എകെ സുനിലാണ് രണ്ടാം പ്രതി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Story image

കഴിഞ്ഞ നവംബറില്‍ ദുബായിലെ ഹോട്ടലില്‍ വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം. നിവിന്‍ പോളിക്കെതിരായ അന്വേഷണം എസ്‌ഐടി സംഘം ഏറ്റെടുക്കും. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് ഒന്നാം പ്രതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളില്‍ എറണാകുളത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now