ഡ്യൂട്ടിക്കെത്തിയില്ല; അന്വേഷിച്ചു ചെന്നപ്പോൾ നഴ്സ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ 

വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

സഹല ബാനു
Last Updated :20 January 2024, 9:24 am IST

കോഴിക്കോട്: കോഴിക്കോട് നഴ്സിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് സുൽത്താൻ ബത്തേരി സ്വദേശിനി സഹല ബാനു (21) ആണ് മരിച്ചത്. പാലാഴി ഇക്ര കമ്യൂണിറ്റി ആശുപത്രിയിൽ നഴ്സാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സഹല ബാനുവിന് ഡ്യൂട്ടി. എന്നാൽ സമയം ഏറെ കഴിഞ്ഞിട്ടും ഡ്യൂട്ടിക്ക് എത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ച് എത്തി. 

ആശുപത്രിക്ക് മുകളിലുള്ള മുകളിലുള്ള കിടപ്പുമുറി ഉള്ളിൽനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയപ്പോഴാണ് സഹലയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now